GULF & FOREIGN NEWSTOP NEWS

ആയത്തുള്ള അലി ഖമേനി ജീവനോടെയുണ്ട്; ഇസ്രായേൽ വാർത്തകൾ തള്ളി ഇറാൻ വിദേശകാര്യ മന്ത്രി.

Sponsored

ടെഹ്‌റാൻ: ഇസ്രായേൽ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ തള്ളി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ജീവനോടെയുണ്ടെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കി. ശനിയാഴ്ച അമേരിക്കൻ വാർത്താ ചാനലായ എൻ.ബി.സി (NBC) ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തനിക്ക് അറിയാവുന്നത് അനുസരിച്ച് ഖമേനിയും പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും സുരക്ഷിതരാണെന്നും രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരെല്ലാം തങ്ങളുടെ ചുമതലകളിൽ തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ആക്രമണത്തിൽ രണ്ട് സൈനിക കമാൻഡർമാർ കൊല്ലപ്പെട്ടതായി മന്ത്രി സ്ഥിരീകരിച്ചു. പാർലമെന്റ് സ്പീക്കർ, ജുഡീഷ്യറി തലവൻ തുടങ്ങിയ മുതിർന്ന നേതാക്കളെല്ലാം സുരക്ഷിതരാണെന്നും രാജ്യത്തെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആണവ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. (SKY NEWS)

For more details: The Indian Messenger

Sponsored
Sponsored
Sponsored

Related Articles

Back to top button