FILMS

വിജയ് ചിത്രം ‘ജന നായകൻ’ കാണാൻ തൃഷയും അമ്മ ഉമയും; താരത്തിന്റെ അവസാന ചിത്രമെന്നതിൽ സങ്കടമെന്ന് ഉമ കൃഷ്ണൻ.

Sponsored

വിജയ് ചിത്രം ‘ജന നായകൻ’ തിയറ്ററുകളിൽ വൻ തരംഗം സൃഷ്ടിക്കുകയാണ്. ആദ്യ ഷോയ്ക്ക് നടി തൃഷ കൃഷ്ണൻ തിയറ്ററിലെത്തിയത് ആരാധകരിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്. ചെന്നൈ കോയമ്പേടിലുള്ള രോഹിണി തിയറ്ററിലാണ് താരം സിനിമ കാണാനെത്തിയത്. വെള്ള ടീഷർട്ടും ജീൻസും ധരിച്ച് സിംപിൾ ലുക്കിലെത്തിയ തൃഷയുടെ ചിത്രങ്ങളും വിഡിയോകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. സിനിമ കണ്ടിറങ്ങിയ താരത്തെ കാണാനും ആശംസകൾ അറിയിക്കാനും ആരാധകരുടെ വലിയ തിരക്കാണ് തിയറ്ററിന് മുന്നിൽ അനുഭവപ്പെട്ടത്.

‘ജന നായകൻ’ വിജയ്‌യുടെ അവസാനത്തെ സിനിമയാണെന്നതിൽ വലിയ സങ്കടമുണ്ടെന്ന് തൃഷയുടെ അമ്മ ഉമ കൃഷ്ണൻ പ്രതികരിച്ചു. ചിത്രം വളരെ നന്നായി ആസ്വദിച്ചെന്നും ഏറെ ഇഷ്ടപ്പെട്ടെന്നും പറഞ്ഞ അവർ ഇത് അദ്ദേഹത്തിന്റെ അവസാന ചിത്രമാണെന്ന കാര്യത്തിൽ വലിയ വിഷമമുണ്ടെന്നും സ്ക്രീനിൽ അദ്ദേഹത്തെ തീർച്ചയായും മിസ് ചെയ്യുമെന്നും കൂട്ടിച്ചേർത്തു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വ്യാഴാഴ്ചയാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

Sponsored

English Summary

Actress Trisha Krishnan and her mother, Uma Krishnan, attended a screening of Vijay’s new movie ‘Jana Nayakan’ in Chennai. While fans were excited to see Trisha, her mother expressed her sadness about the film being Vijay’s last, stating she will surely miss him on screen.

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button