INDIA NEWSKERALA NEWSTOP NEWS

കായംകുളം താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിച്ചു: ഇനി പോസ്റ്റ്‌മോർട്ടത്തിന് വണ്ടാനത്തേക്ക് പോകേണ്ടതില്ല.

Sponsored

കായംകുളം: കായംകുളം താലൂക്ക് ആശുപത്രിയിൽ പുതിയ ഫോറൻസിക് സർജനെ നിയമിച്ചു. വിഷയത്തിൽ മന്ത്രി എം. ലിജു നടത്തിയ ഇടപെടലിനെത്തുടർന്നാണ് ആരോഗ്യവകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഡോ. ലക്ഷ്മി കൃഷ്ണനാണ് താലൂക്ക് ആശുപത്രിയിലെ പുതിയ ഫോറൻസിക് സർജനായി ചുമതലയേൽക്കുന്നത്.

ഫോറൻസിക് സർജന്റെ സേവനം ലഭ്യമായതോടെ പോലീസ് സർജൻ നടത്തേണ്ട സങ്കീർണ്ണമായ കേസുകൾ ഉൾപ്പെടെയുള്ള എല്ലാ പോസ്റ്റ്‌മോർട്ടം നടപടികളും ഇനി മുതൽ കായംകുളത്ത് തന്നെ പൂർത്തിയാക്കാൻ സാധിക്കും. ഇതോടെ ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം നടപടികൾക്കായി വണ്ടാനത്തേക്ക് ആശ്രയിക്കേണ്ടി വന്നിരുന്ന നാട്ടുകാരുടെയും ബന്ധുക്കളുടെയും നീണ്ടകാലത്തെ പ്രയാസങ്ങൾക്ക് ശാശ്വത പരിഹാരമായിരിക്കുകയാണ്.

For more details: The Indian Messenger

Sponsored
Sponsored
Sponsored

Related Articles

Back to top button