
കൊച്ചി: 11 ഐക്കൺ ഫിലിംസിന്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന് പ്രദർശനത്തിനെത്തുന്നു.

ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം റിയലിസ്റ്റിക് ത്രില്ലർ ജോണറിലാണ് അവതരിപ്പിക്കുന്നത്.
കഥയുടെ കെട്ടുറപ്പിലും അവതരണത്തിലും ഏറെ മികവ് പുലർത്തുന്ന ഈ ചിത്രത്തിൽ പാർവ്വതി തിരുവോത്താണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാർവ്വതിക്ക് പുറമേ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിജയരാഘവൻ, സായ് കുമാർ, മാത്യു തോമസ്, വിനയ് ഫോർട്ട്, അസീസ് നെടുമങ്ങാട്, സിദ്ധാർത്ഥ് ഭരതൻ, ഉണ്ണിമായ പ്രസാദ്, ജയശ്രീ, നിയാസ് ബക്കർ, സിറാജ് എന്നിവരും പ്രശസ്ത തമിഴ് നടൻ പാർത്ഥിപനും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
പി.എസ്. സുബ്രഹ്മണ്യം, വിജേഷ് തോട്ടുങ്കൽ എന്നിവർ ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. മുജീബ് മജീദ് സംഗീതവും റോബി രാജ് ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. എഡിറ്റിംഗ് – ചമൻ ചാക്കോ, കലാസംവിധാനം – മഹേഷ് മോഹൻ, മേക്കപ്പ് – അമൽ, കോസ്റ്റ്യൂം ഡിസൈൻ – സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ബേബി പണിക്കർ, സ്റ്റിൽസ് – റിജാഷ് മുഹമ്മദ്. ലൈൻ പ്രൊഡ്യൂസറായി ദീപകും, പ്രൊഡക്ഷൻ മാനേജരായി എൽദോ ജോണും, പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി ഫഹദും (അപ്പു) പ്രവർത്തിക്കുന്നു. സനൂപ് ചങ്ങനാശ്ശേരിയാണ് പ്രൊഡക്ഷൻ കൺട്രോളർ. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
For more details: The Indian Messenger



