FILMS

‘ഭൗമ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

Sponsored

കൊച്ചി: അറ്റ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ബസ്സം കാദിയാർ നിർമ്മിച്ച് റെജിൻ എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഭൗമ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു. പതിനാറ് അഭിനേതാക്കളുടെ വ്യത്യസ്ത ഭാവങ്ങളിലുള്ള ലുക്കുകൾ ഉൾപ്പെടുത്തിയുള്ള കൗതുകകരമായ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

മിസ്റ്ററി ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ഈ ചിത്രം രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് കഥ പറയുന്നത്. മികച്ച അഭിപ്രായവും തിയേറ്റർ വിജയവും നേടിയ ‘പെൻഡുലം’ എന്ന ചിത്രത്തിന് ശേഷം റെജിൻ എസ്. ബാബു സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്.

വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ, ജനാർദ്ദനൻ, ലെന, രേവതി ശർമ്മ (‘തലവര’ ഫെയിം), കാവ്യാ ഭാനു, അനിതാ നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Sponsored

ശരൺ വേലായുധൻ ഛായാഗ്രഹണവും സൂരജ് ഇ.എസ്. എഡിറ്റിംഗും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ – അപ്പുണ്ണി സാജൻ, കലാസംവിധാനം – നിബിൻ വർഗീസ്, മേക്കപ്പ് – റോണി വെള്ളത്തൂവൽ, കോസ്റ്റ്യൂം ഡിസൈൻ – ഗോപിക ഉണ്ണികൃഷ്ണൻ, സ്റ്റിൽസ് – ജിതിൻ എസ്. ബാബു. ചീഫ് അസോസിയേറ്റ് ഡയറക്ടറായി ഏബ്രഹാം സൈമൺ (അബ്രു) പ്രവർത്തിക്കുന്നു. ഫിനാൻസ് കൺട്രോളർ – രാഹുൽ പിള്ള, പ്രൊഡക്ഷൻ മാനേജർ – ജസ്റ്റിൻ ടോണി തോമസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ കൺട്രോളർ – ജോബ് ജോർജ്ജ്. കൊച്ചി, പീരുമേട് എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button