‘മോദിയുടെ കരുതലിന് നന്ദി; നമ്മുടെ സംസ്കാരത്തെയും ആഘോഷങ്ങളെയും കൈപിടിച്ചുയർത്താൻ നമ്മോടൊപ്പം കേന്ദ്രസർക്കാരുണ്ട്’: സുരേഷ് ഗോപി

തൃശൂർ: നമ്മുടെ സ്വന്തം പാരമ്പര്യത്തെയും ആഘോഷങ്ങളെയും ലോകത്തിന് മുന്നിൽ കൂടുതൽ തിളക്കത്തോടെ അവതരിപ്പിക്കാൻ കേന്ദ്ര ടൂറിസം മന്ത്രാലയം 80 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ഔദ്യോഗികമായി അനുവദിച്ചിരിക്കുന്നു.
നെഹ്‌റു ട്രോഫി വള്ളംകളിക്കായി 20 ലക്ഷവും പുലിക്കളിക്കായി 25 ലക്ഷവും, ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് 20 ലക്ഷവും പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളിക്കായി 15 ലക്ഷം രൂപയുമാണ് കേന്ദ്രസർക്കാർ അനുവദിച്ചതെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ നെടുംതൂണായ മഹത്തായ വള്ളംകളികൾക്കും ഉത്സവങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ ശക്തമായ പിന്തുണ ഉറപ്പുവരുത്തിയിരിക്കുകയാണെന്നും മന്ത്രി സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
“നമ്മുടെ സ്വന്തം പാരമ്പര്യത്തെയും ആഘോഷങ്ങളെയും ലോകത്തിന് മുന്നിൽ കൂടുതൽ തിളക്കത്തോടെ അവതരിപ്പിക്കാൻ കേന്ദ്ര ടൂറിസം മന്ത്രാലയം 80 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ഔദ്യോഗികമായി അനുവദിച്ചിരിക്കുന്നു. നമ്മുടെ പെരുമ ലോകമെങ്ങും മുഴങ്ങിക്കേൾക്കേണ്ടതുണ്ട്. നെഹ്‌റു ട്രോഫി വള്ളംകളി (ഓഗസ്റ്റ് 22) – ₹20 ലക്ഷം, പുലിക്കളി (ഓഗസ്റ്റ് 29) – ₹25 ലക്ഷം, ആറന്മുള ഉത്രട്ടാതി വള്ളംകളി (ഓഗസ്റ്റ് 30) – ₹20 ലക്ഷം, പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി (നവംബർ 1) – ₹15 ലക്ഷം. കേരളത്തിന്റെ ടൂറിസം മേഖലയ്ക്കും ഈ മഹാമേളകൾക്കും കരുത്തുപകരുന്ന നരേന്ദ്ര മോദി സർക്കാരിന്റെ കരുതലിന് ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു. നമ്മുടെ സംസ്കാരത്തെയും ആഘോഷങ്ങളെയും കൈപിടിച്ചുയർത്താൻ നമ്മളോടൊപ്പം കേന്ദ്ര സർക്കാരുണ്ട്” – സുരേഷ് ഗോപി തന്റെ സന്ദേശത്തിൽ കുറിച്ചു.
സുരേഷ് ഗോപിയുടെ കുറിപ്പ്:
നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ നെടുംതൂണായ മഹത്തായ വള്ളംകളികൾക്കും ഉത്സവങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ ശക്തമായ പിന്തുണ ഉറപ്പുവരുത്തിയിരിക്കുകയാണ്!
നമ്മുടെ സ്വന്തം പാരമ്പര്യത്തെയും ആഘോഷങ്ങളെയും ലോകത്തിന് മുന്നിൽ കൂടുതൽ തിളക്കത്തോടെ അവതരിപ്പിക്കാൻ കേന്ദ്ര ടൂറിസം മന്ത്രാലയം 80 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ഔദ്യോഗികമായി അനുവദിച്ചിരിക്കുന്നു. നമ്മുടെ പെരുമ ലോകമെങ്ങും മുഴങ്ങിക്കേൾക്കേണ്ടതുണ്ട്. അതിനായി താഴെ പറയുന്ന നമ്മുടെ അഭിമാന ഉത്സവങ്ങൾക്കാണ് ഈ സഹായം ലഭിച്ചിരിക്കുന്നത്:
നെഹ്റു ട്രോഫി വള്ളംകളി (ആഗസ്റ്റ് 22, 2026) – ₹20 ലക്ഷം
പുലിക്കളി (ആഗസ്റ്റ് 29, 2026) – ₹25 ലക്ഷം
ആറന്മുള ഉത്രട്ടാതി വള്ളംകളി (ആഗസ്റ്റ് 30, 2026) – ₹20 ലക്ഷം
പ്രസിഡൻ്റ്സ് ട്രോഫി വള്ളംകളി (നവംബർ 01, 2026) – ₹15 ലക്ഷം
കേരളത്തിന്റെ ടൂറിസം മേഖലയ്ക്കും ഈ മഹാമേളകൾക്കും കരുത്തുപകരുന്ന നരേന്ദ്ര മോദി സർക്കാരിന്റെ കരുതലിന് ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
നമ്മുടെ സംസ്കാരത്തെയും ആഘോഷങ്ങളെയും കൈപിടിച്ചുയർത്താൻ നമ്മളോടൊപ്പം കേന്ദ്ര സർക്കാരുണ്ട്!
ഒത്തൊരുമിച്ച് ആഘോഷിക്കാം, നമ്മുടെ തനിമയെ ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കാം!
For more details: The Indian Messenger



