GULF & FOREIGN NEWSPRAVASISAUDI ARABIATOP NEWS
രാജ്യത്ത് നിയന്ത്രണമുള്ള മരുന്നുകളുമായി പിടിയിലായ മലയാളി നഴ്സിനെ വിട്ടയച്ചു; റിയാദിൽ നടപടി പൂർത്തിയാക്കി ഡ്രഗ് കൺട്രോൾ വിഭാഗം.

ഇക്കഴിഞ്ഞ ഒക്ടോബർ 10-ന് റിയാദ് വിമാനത്താവളത്തിൽ പിടിയിലായ മലയാളി നഴ്സിനെ നിരപരാധിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡ്രഗ് കൺട്രോൾ വിഭാഗം വിട്ടയച്ചു. വയനാട് സ്വദേശിയായ നഴ്സ് ഫിലോമിനയെയാണ് റിയാദിൽ വിട്ടയച്ചത്. സൗദി അറേബ്യയിൽ നിയന്ത്രണമുള്ള മരുന്ന്/വസ്തുക്കൾ കൈവശം വെച്ചതിന് കൂടുതൽ പരിശോധനകൾക്കും ചോദ്യം ചെയ്യലിനുമായിട്ടാണ് ഇവരെ ഡ്രഗ് കൺട്രോൾ വിഭാഗം തടഞ്ഞുവെച്ചിരുന്നത്.
റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണമുണ്ടായ ദിവസം ഇവർ ജിദ്ദ വിമാനത്താവളത്തിൽ നിന്ന് ജോലി സ്ഥലമായ റിയാദിലേക്ക് പുറപ്പെട്ടതായി ബോർഡിങ് പാസ് സഹിതം ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഇവർ പോലീസ് കസ്റ്റഡിയിലാണെന്ന് വ്യക്തമായത്. വിശദമായ അന്വേഷണത്തിൽ നിരപരാധിയാണെന്ന് തെളിഞ്ഞതോടെയാണ് ഇവരെ വിട്ടയച്ചത്.
For more details: The Indian Messenger



