INDIA NEWSKERALA NEWSTOP NEWS

ടി.ജി. മോഹൻദാസിന് ബി.ജെ.പി നിയമസഹായം നൽകും; അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് എസ്. സുരേഷ്.

Sponsored

തിരുവനന്തപുരം: ടി.ജി. മോഹൻദാസിന് ബി.ജെ.പി നിയമസഹായം നൽകുമെന്നും അദ്ദേഹത്തിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് പ്രസ്താവിച്ചു. മത തീവ്രവാദ ശക്തികളെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് രമേഷ് ചെന്നിത്തലയുടെ ഈ നീക്കമെന്ന് അദ്ദേഹം ആരോപിച്ചു. മോഹൻദാസിന്റെ പ്രതികരണം തെറ്റാണെങ്കിലും, അദ്ദേഹത്തിനെതിരെയുള്ള നടപടി പൂർണ്ണമായും ജനാധിപത്യവിരുദ്ധമാണ്. രമേഷ് ചെന്നിത്തലയും വി.ഡി. സതീശനും തമ്മിലുള്ള മത്സരത്തിന്റെ ഭാഗമാണ് ഈ അറസ്റ്റ് നാടകം. ടി.ജി. മോഹൻദാസിന് ബി.ജെ.പിയുടെ എല്ലാ പിന്തുണയും നൽകുമെന്നും, അദ്ദേഹത്തെ വേട്ടയാടാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ടി.ജി. മോഹൻദാസിന്റെ പ്രസ്താവന ബി.ജെ.പി അംഗീകരിക്കുന്നില്ല. എന്നാൽ അദ്ദേഹത്തിനെതിരെ കള്ളക്കേസെടുത്ത നടപടി അംഗീകരിക്കാൻ ആകില്ലെന്നും സുരേഷ് പറഞ്ഞു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ വീഴ്ചകളിൽ നിന്നും തീരദേശ മേഖലകളിലെ ജനങ്ങളുടെ പ്രതിഷേധങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ഈ അറസ്റ്റ് നാടകമെന്ന് അദ്ദേഹം ആരോപിച്ചു.

നരേന്ദ്ര മോദിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആൾക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്ന് സുരേഷ് ചൂണ്ടിക്കാട്ടി. രാജ്യദ്രോഹികളുടെ കയ്യടി വാങ്ങാനാണ് സർക്കാരിന്റെ ഈ നീക്കം. ടി.ജി. മോഹൻദാസിന് ബി.ജെ.പി പൂർണ്ണമായും നിയമസഹായം നൽകുമെന്ന് അദ്ദേഹം ആവർത്തിച്ചു. മതവർഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് മുസ്ലിം ലീഗ് മന്ത്രിമാരും ലീഗ് നേതൃത്വവും വന്ദേമാതരം വിഷയത്തിലും വി.ഡി. സവർക്കർ വിഷയത്തിലും പ്രസ്താവനകൾ നടത്തി അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കുറ്റപ്പെടുത്തി.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button