INDIA NEWSKERALA NEWSTOP NEWS

23 അദ്ധ്യാപകർക്ക് സംസ്ഥാന അവാർഡ്.

Sponsored

തിരുവനന്തപുരം: 23 അദ്ധ്യാപകർ സംസ്ഥാന സർക്കാരിന്റെ അദ്ധ്യാപക അവാർഡുകൾക്ക് അർഹരായതായി പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

എൽ.പി വിഭാഗത്തിൽ ചെങ്ങര ജി.എൽ.പി.എസിലെ പ്രധാന അദ്ധ്യാപകൻ അബ്ദുൽ അസീസ്.എ, കടമ്മനിട്ട എം.ടി.എൽ.പി.എസ് പ്രധാന അദ്ധ്യാപിക എം.ജി ഗീതമ്മ, അന്തിക്കാട് കെ.ജി.എം.എൽ.പി.എസ് പ്രധാന അദ്ധ്യാപകൻ ജോഷി ഡി.കൊളന്നൂർ, കീഴ് വായ്പൂർ സി.എം.എസ്.എൽ.പി.എസ് പ്രധാനാദ്ധ്യാപിക സൂസൻ കുരുവിള, പ്രാക്കുളം ഗവ.എൽ.പി.എസ് പ്രധാന അദ്ധ്യാപകൻ കണ്ണൻ.എസ് എന്നിവർ മികച്ച അദ്ധ്യാപകർക്കുള്ള പുരസ്കാരത്തിന് അർഹരായി.

യു.പി.വിഭാഗത്തിൽ തലോർ സെന്റ് തെരസിറ്റാസ് യു.പി.എസ്. പി.ഡി. ടീച്ചർ ജനിൽ ജോൺ, തൃപ്പനച്ചി എ.യു.പി.എസിലെ അബ്ദുൽ അലി എം.സി, ആലത്തൂർ പുതിയങ്കം ജി.യു.പി.എസിലെ ജോൺസൺ വി.ജെ, നിലമ്പൂർ ഗവ.മോഡൽ യു.പി.എസിലെ സിദ്ദീഖ് ഹസ്സൻ, കോഴിക്കോട് ലിറ്റിൽ ഫ്ലവർ യു.പി.എസിലെ ജെയിംസ്.വി എന്നിവർ അർഹരായി. ഹൈസ്കൂൾ വിഭാഗത്തിൽ ഇരിക്കൂർ ജി.എച്ച്.എസ്.എസിലെ സുനിൽ കുമാർ കെ.പി, എടവന ഐ.ഒ.എച്ച്.എസ്.എസിലെ അലി അക്ബർ വി.പി, മമ്പറം എച്ച്.എസ്.എസിലെ വിനോദ് കുമാർ.കെ, മങ്ങാട് ജി.എച്ച്.എസ്.എസിലെ സിറാജുദ്ദീൻ പി.ടി, കല്ലടി ഹൈസ്കൂളിലെ രാജേഷ്.എം എന്നിവർ അർഹരായി.

Sponsored

ഹയർ സെക്കൻഡറി വിഭാഗത്തിൽ മൂർക്കനാട് എസ്.എസ്.എച്ച്.എസ്.എസിലെ ഡോ. ബിന്ദു പി.സുഭാഷ്, കരിമ്പ ജി.എച്ച്.എസ്.എസിലെ ഭാസ്കരൻ. പി, മല്ലപ്പള്ളി സി.എം.എസ്.എച്ച്.എസ്.എസ്. പ്രധാന അദ്ധ്യാപകൻ ബാബു മാത്യു, കുണ്ടുപറമ്പ് ജി.എച്ച്.എസ്.എസിലെ ഡോ.ശ്രീജ.കെ, കുളത്തൂപ്പുഴ ജി.എച്ച്.എസ്.എസിലെ സുനിൽ കുമാർ.കെ എന്നിവർക്കാണ് അവാർഡ്.

വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ചേളാരി,ജി.വി.എച്ച്.എസ്.എസിലെ ജിനേഷ്.എ, കാഞ്ഞങ്ങാട് ജി.വി.എച്ച്.എസ്.എസിലെ സമീർ സിദ്ദീഖി.പി, ഒല്ലൂർ വി.എസ്.എം.എം.ജി.വി.എച്ച്.എസ്.എസിലെ സതീഷ് ടി.വി എന്നിവരാണ് അർഹരായത്.

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button