‘പൊന്നോണം – എം.ജി ലൈവ്’: പ്രശസ്ത ഗായകൻ എം.ജി. ശ്രീകുമാറും സംഘവും ദോഹയിലെത്തി.

ദോഹ: ഖത്തറിലെ മലയാളി സമൂഹത്തിനായി സംഘടിപ്പിക്കുന്ന ‘പൊന്നോണം വിത്ത് എം.ജി ലൈവ്’ ഓണാഘോഷ പരിപാടിക്കായി പ്രശസ്ത പിന്നണി ഗായകൻ എം.ജി. ശ്രീകുമാറും സംഘവും ഖത്തറിലെത്തി. സ്കൈ മീഡിയയും സൗണ്ട് ഓഫ് സൗത്തും ചേർന്ന് ഒരുക്കുന്ന ഈ മെഗാ സംഗീത വിരുന്ന് സെപ്റ്റംബർ 4 വെള്ളിയാഴ്ച ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) വെച്ചാണ് നടക്കുന്നത്.
വൈകുന്നേരം 6:00 മണി മുതൽ രാത്രി 11:00 മണി വരെ ക്യു.എൻ.സി.സി കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ എം.ജി. ശ്രീകുമാറിന്റെ ജനപ്രിയ ഗാനങ്ങൾക്ക് പുറമെ പ്രശസ്ത നർത്തകി മോക്ഷയുടെ ദൃശ്യവിരുന്നും അരങ്ങേറും. നാല് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ആദ്യം എത്തുന്നവർക്ക് മുൻഗണന നൽകുന്ന രീതിയിലാണ് സീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്.
ഓണത്തിന്റെ വരവറിയിച്ച് ദോഹയിലെത്തുന്ന മലയാളി സംഗീതാസ്വാദകർക്ക് അവിസ്മരണീയമായ അനുഭവമായിരിക്കും ഈ സംഗീത സന്ധ്യയെന്ന് സംഘാടകർ അറിയിച്ചു.
For more details: The Indian Messenger



