INDIA NEWSTOP NEWS

ടെൻഡറില്ലാതെ സ്വകാര്യ കമ്പനിക്ക് കരാർ നൽകിയ സംഭവം: പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്.

Sponsored

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ടെൻഡറില്ലാതെ സ്വകാര്യ കമ്പനിക്ക് നിർമാണക്കരാർ നൽകിയെന്ന പരാതിയിൽ സി.പി.എം നേതാവ് പി.പി. ദിവ്യയ്‌ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ.

സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരിക്കെ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ‘കാർട്ടൺ ഇന്ത്യ’ എന്ന കമ്പനിക്ക് ടെൻഡർ നടപടികളില്ലാതെ നിർമാണക്കരാർ നൽകിയെന്നാണ് പി.പി. ദിവ്യയ്‌ക്കെതിരെയുള്ള പ്രധാന ആരോപണം.

കെ.എസ്.യു സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. പി.പി. ദിവ്യയ്‌ക്ക് പുറമെ അവരുടെ ഭർത്താവ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി അബ്ദുൽ ലത്തീഫ് എന്നിവരെയും എതിർകക്ഷികളാക്കിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

Sponsored

കരാർ നൽകിയതിൽ ഗൂഢാലോചനയും വഴിവിട്ട സാമ്പത്തിക ഇടപാടുകളും നടന്നിട്ടുണ്ടോ എന്ന് വിജിലൻസ് പരിശോധിക്കും.

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button