GULF & FOREIGN NEWS

തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷമില്ല; ഇസ്രായേലിൽ ഭരണത്തുടർച്ച അവകാശപ്പെട്ട് നെതന്യാഹുവും ബദൽ അവകാശവാദവുമായി ഐസൻകോട്ടും.

Sponsored

ജറുസലേം: ചൊവ്വാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ, ഇസ്രായേലിൽ സർക്കാരുണ്ടാക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും മുഖ്യ എതിരാളി ഗാഡി ഐസൻകോട്ടും തമ്മിൽ അവകാശവാദങ്ങൾ ഉന്നയിച്ചു. വലതുപക്ഷ സർക്കാരുണ്ടാക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് നെതന്യാഹു രംഗത്തെത്തിയപ്പോൾ, ഇസ്രായേലിന്റെ ദീർഘകാല നേതാവിനെ ജനങ്ങൾ തള്ളിക്കളഞ്ഞതായി ഐസൻകോട്ട് പ്രതികരിച്ചു. ആദ്യഘട്ട വോട്ടെണ്ണൽ പുരോഗമിക്കുമ്പോഴും തെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ മേൽക്കൈ ലഭിച്ചിട്ടില്ല.

ഇസ്രായേൽ സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ബുധനാഴ്ച വോട്ടെണ്ണൽ തുടരുകയാണ്. 2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പുറത്തുവരാൻ വ്യാഴാഴ്ച വരെ സമയമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇസ്രായേൽ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ 66.2 ശതമാനം വോട്ടെണ്ണൽ പൂർത്തിയായപ്പോൾ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നയിക്കുന്ന വലതുപക്ഷ സഖ്യം 56 സീറ്റുകളിൽ മുന്നേറുന്നതായി സെൻട്രൽ ഇലക്ഷൻ കമ്മിറ്റി പുറത്തുവിട്ട ഭാഗിക ഫലങ്ങൾ വ്യക്തമാക്കുന്നു. മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ടിന്റെ ‘യാഷർ’ പാർട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം 48 സീറ്റുകളിലാണ് വിജയം ഉറപ്പിച്ചത്.

Sponsored

അതേസമയം, നെതന്യാഹുവിനെ എതിർക്കുന്ന അറബ് പാർട്ടികൾ 16 സീറ്റുകളിൽ മുന്നേറ്റം തുടരുകയാണ്. 120 അംഗ കെനെസെറ്റിൽ (ഇസ്രായേൽ പാർലമെന്റ്) കേവലഭൂരിപക്ഷം തികയ്ക്കാൻ 61 സീറ്റുകളാണ് ആവശ്യമായിട്ടുള്ളത്.

3.25 ശതമാനം വോട്ട് തികയ്ക്കാനാവാതെ പുറത്തായ പ്രമുഖ പാർട്ടികൾ: ‘റിസർവിസ്റ്റ്സ്’ (2.7%), ‘പീപ്പിൾ ഓഫ് ഇസ്രായേൽ’ (1.6%), ‘ഹറേദി പബ്ലിക്’ (0.2%).

നിലവിലെ വിവരങ്ങൾ അപൂർണ്ണമാണ്; വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് ഫലങ്ങളിൽ മാറ്റമുണ്ടാകും. സൈനികരുടെ വോട്ടുകൾ ഉൾപ്പെടെയുള്ള പ്രത്യേക കവറുകളിൽ (ഡബിൾ എൻവലപ്പുകൾ) ലഭിച്ച വോട്ടുകൾ അവസാന ഘട്ടത്തിലാണ് എണ്ണുക.

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button