INDIA NEWSPRAVASITOP NEWS
ലക്ഷ്മൺ മാധവിന്റെ ‘സമയം വിൽക്കുന്നവർ’ പുസ്തകം നാളെ പ്രകാശനം ചെയ്യും.

ലക്ഷ്മൺ മാധവ് രചിച്ച മൈക്രോ കഥകളുടെ സമാഹാരമായ ‘സമയം വിൽക്കുന്നവർ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ (2026 ഒക്ടോബർ 5 തിങ്കളാഴ്ച) വൈകീട്ട് 4 മണിക്ക് നടക്കും.
ഓച്ചിറ ഗ്രാമപഞ്ചായത്ത് ചങ്ങൻകുളങ്ങര 15-ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിലിടത്തിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. സാധാരണ മനുഷ്യരുടെ ജീവിതത്തിലെ ചെറിയ ചിന്തകൾ, പ്രതീക്ഷകൾ, ആശങ്കകൾ, ബന്ധങ്ങൾ, നൊമ്പരങ്ങൾ, വേദനകൾ എന്നിവ ചേർത്തുവെച്ചാണ് ഈ മൈക്രോ കഥാസമാഹാരം ഒരുക്കിയിരിക്കുന്നത്.
വായനയുടെ ലോകത്തേക്ക് ഈ പുസ്തകത്തെ സ്വീകരിക്കാനും സാധാരണ മനുഷ്യരുടെ ജീവിതത്തിലെ കഥകൾ പങ്കുവെക്കാനുമായി ഏവരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായി ഗ്രന്ഥകാരൻ ലക്ഷ്മൺ മാധവ് അറിയിച്ചു.
For more details: The Indian Messenger



