GULF & FOREIGN NEWSPRAVASI

ഷാർജയിൽ വാഹനാപകടം: മലപ്പുറം മൊറയൂർ സ്വദേശിയായ യുവാവ് മരിച്ചു.

Sponsored

ഷാർജ: ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം മൊറയൂർ സ്വദേശിയായ യുവാവ് മരിച്ചു. ചെമ്പരീരി അബ്ദുൽ വാജിദ് (32) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെ കാർ ട്രാക്ക് മാറുന്നതിനിടെ ട്രക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്.

അബുദാബിയിൽ ജോലി ചെയ്തുവന്ന വാജിദ് കുടുംബസമേതം ഷാർജയിൽ സന്ദർശനത്തിന് എത്തിയതായിരുന്നു. മൊറയൂർ സ്വദേശി ചെമ്പരീരി അബ്ദുറഹീമിന്റെയും ഖദീജയുടെയും മകനാണ്. അരീക്കോട് കൊല്ലത്തൊടി ഷാക്കിറിന്റെ മകൾ സനയാണ് ഭാര്യ.

മക്കൾ: ഹെയ്സ് (5), മിറ (2). നടപടികൾ പൂർത്തിയാക്കി മൃതദേഹം ദുബായ് അൽ ഖിസൈസ് സോനാപൂർ ഖബർസ്ഥാനിൽ ഖബറടക്കി.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button