INDIA NEWSPRAVASITOP NEWS
കളമശേരിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; നഗ്നദൃശ്യങ്ങൾ പകർത്തിയതായി പരാതി.

കൊച്ചി: കളമശേരിയിൽ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു. യുവതിയുടെ ദൃശ്യങ്ങളും പകർത്തി. കേസുമായി ബന്ധപ്പെട്ട് ശ്രീരാജ്, ജിത്തു എന്നിവരെ റിമാൻഡ് ചെയ്തു. കളമശ്ശേരിയിലെ സ്പായിലേക്ക് മാനേജരായി ജോലി നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു പീഡനം. യുവതി കളമശ്ശേരി മെഡിക്കൽ കോളജ് ഐസിയുവിൽ ചികിത്സയിലാണ്. യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയതായും പരാതിയിൽ പറയുന്നു. കേസിൽ മറ്റൊരു യുവതി കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഈ മാസം രണ്ടാം തീയതിയാണ് സംഭവം നടന്നത്. നാല് പേർ ചേർന്നാണ് പെൺകുട്ടിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. വിവരം ഭർത്താവിനോട് പറയുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പിടിയിലായവർ എറണാകുളം സ്വദേശികളാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
For more details: The Indian Messenger



