ഖത്തർ എയർവേയ്‌സ് ഓസ്‌ട്രേലിയയിലേക്ക് സർവീസുകൾ വ്യാപിപ്പിക്കുന്നു; വെസ്റ്റേൺ സിഡ്‌നിയിലേക്കും നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ചു.

ദോഹ – ഓസ്‌ട്രേലിയയിലെ തങ്ങളുടെ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി, ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും വെസ്റ്റേൺ സിഡ്‌നി അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിൽ പുതിയ നേരിട്ടുള്ള യാത്രാ സർവീസുകൾ ആരംഭിക്കുമെന്ന് ഖത്തർ എയർവേയ്‌സ് പ്രഖ്യാപിച്ചു. 2027 ഡിസംബർ 15 മുതൽ സർവീസുകൾ ആരംഭിക്കും.
സിഡ്‌നി, മെൽബൺ, ബ്രിസ്‌ബേൻ, പെർത്ത്, അഡ്‌ലെയ്ഡ്, കാൻബറ എന്നിവയ്‌ക്ക് പുറമെ ഖത്തർ എയർവേയ്‌സിന്റെ ഓസ്‌ട്രേലിയയിലെ ഏഴാമത്തെ പ്രവേശന കവാടമായി വെസ്റ്റേൺ സിഡ്‌നി മാറുന്നു.
ആദ്യം ആഴ്ചയിൽ മൂന്ന് സർവീസുകളായിരിക്കും ഈ റൂട്ടിൽ ഉണ്ടാകുക. 42 ബിസിനസ് ക്ലാസ് സീറ്റുകളും 312 ഇക്കോണമി ക്ലാസ് സീറ്റുകളും ഉൾപ്പെടുന്ന ബോയിംഗ് 777-300ER വിമാനങ്ങളാണ് ഈ സർവീസിനായി ഉപയോഗിക്കുന്നത്. കൂടാതെ യാത്രക്കാർക്ക് സൗജന്യ സ്റ്റാർലിങ്ക് (Starlink) വൈഫൈ സൗകര്യവും ആസ്വദിക്കാനാകും.
ഓസ്‌ട്രേലിയയിൽ ഖത്തർ എയർവേയ്‌സ് – വെർജിൻ ഓസ്‌ട്രേലിയ പങ്കാളിത്തത്തിന്റെ വളർച്ചയ്ക്ക് ഈ പുതിയ റൂട്ട് ആക്കം കൂട്ടുമെന്നും, ഓസ്‌ട്രേലിയൻ യാത്രക്കാർക്ക് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യം ഒരുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നായ വെസ്റ്റേൺ സിഡ്‌നിയിലേക്കുള്ള പുതിയ സർവീസ് തുടക്കമാണെന്നും, ഇത് ദോഹ വഴി മിഡിലസ്റ്റ്, ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ ലോകമെമ്പാടുമുള്ള 170-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്രക്കാരെ ബന്ധിപ്പിക്കുമെന്നും ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹമദ് അൽ ഖാതിർ പറഞ്ഞു.
For more details: The Indian Messenger



