GULF & FOREIGN NEWSSPORTSTOP NEWS

ലിയോണൽ മെസിക്ക് നാളെ അർജന്റീന ജഴ്സിയിൽ അവസാന മത്സരം; ഇതിഹാസം ഇറങ്ങുന്നത് 208-ാം മത്സരത്തിന്.

Sponsored

ബ്യൂണസ് ഐറിസ്: അർജന്റൈൻ ജഴ്സിയിൽ ലിയോണൽ മെസിക്ക് നാളെ അവസാന മത്സരം. ആഫ്രിക്കൻ ടീമായ ബെനിനാണ് എതിരാളികൾ. ബുധനാഴ്ച പുലർച്ചെ നാലരയ്ക്കാണ് കളി തുടങ്ങുക. അർജന്റീനയ്ക്ക് ഇത് വെറുമൊരു മത്സരമല്ല, ഫുട്ബോൾ ചരിത്രത്തിനും. ബ്യൂണസ് അയേഴ്സിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ ലിയോണൽ മെസി അവസാനമായി നീലയും വെള്ളയും ജഴ്സിയിൽ ബൂട്ടുകെട്ടിയിറങ്ങുന്നു. ഇതിഹാസ താരത്തിന്റെ ജന്മ നാടിനോടുള്ള 21 വർഷം നീണ്ട ഫുട്ബോൾ പ്രണയകഥയിലെ അവസാന അധ്യായം. ലോംഗ് വിസിലിന് ശേഷം അർജന്റൈൻ ഫുട്ബോൾ ചരിത്രം രണ്ടായി പിളരും. മെസിക്ക് മുൻപും മെസിക്ക് ശേഷവും.

2005-ൽ അർജന്റൈൻ ടീമിൽ അരങ്ങേറ്റം കുറിച്ച മെസി ഇറങ്ങുന്നത് ഇരുന്നൂറ്റിയെട്ടാം മത്സരത്തിന്. ഇടങ്കാൽ വിസ്മയത്തിൽ പിറന്നത് 125 ഗോൾ. 68 അസിസ്റ്റ്. രണ്ട് കോപ്പയും ഫൈനലിസിമയും എല്ലാ വിമർശനങ്ങളും സംശയങ്ങളും ഉടച്ചുകളഞ്ഞ ലോകകപ്പും മെസിക്ക് സ്വന്തം. അർജന്റൈൻ ജഴ്സിയിൽ മെസി മോണുമെന്റൽ സ്റ്റേഡിയത്തിൽ ഇറങ്ങുന്നത് 208-ാം മത്സരത്തിന്.

ഒറ്റക്കളിയിലും അർജന്റീന തോറ്റിട്ടില്ല. 22 ജയം ആറ് സമനില. ബൊളിവിയക്കെതിരായ ഹാട്രിക് ഉൾപ്പെടെ മെസി മാജിക്കിൽ പിറന്നത് 19 ഗോൾ. ലോകകപ്പ് യോഗ്യതയുടെ അരികിൽ പോലും എത്താത്ത ആഫ്രിക്കൻ ടീമായ ബെനിൻ ഒറ്റമത്സരത്തിലൂടെ ഫുട്ബോൾ ചരിത്രത്താളിൽ മായാതെ നിൽക്കും, മെസ്സിയുടെ അവസാന എതിരാളികൾ എന്ന വിശേഷണത്തോടെ.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button