INDIA NEWSPRAVASITOP NEWS

സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി പരിഹരിക്കാൻ ജില്ലാതലത്തിൽ നിരീക്ഷണ സമിതികൾ രൂപീകരിക്കുമെന്ന് ആരോഗ്യവകുപ്പ്.

Sponsored

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രൂക്ഷമായ മരുന്ന് പ്രതിസന്ധിക്ക് പരിഹാരം കാണാൻ അടിയന്തര നടപടികളുമായി ആരോഗ്യവകുപ്പ്. ആശുപത്രികളിൽ അത്യാവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി എല്ലാ ജില്ലകളിലും പ്രത്യേക നിരീക്ഷണ സമിതികൾ രൂപീകരിക്കാൻ തീരുമാനിച്ചു. മരുന്നുകൾ ലഭിക്കുന്നില്ലെന്ന പരാതികൾ ഉയർന്നതിന് പിന്നാലെ ആരോഗ്യ മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ നടപടി.

അഡീഷണൽ അല്ലെങ്കിൽ ഡെപ്യൂട്ടി ഡി.എം.ഒ-മാരുടെ നേരിട്ടുള്ള നേതൃത്വത്തിലായിരിക്കും ഈ നിരീക്ഷണ സമിതികൾ പ്രവർത്തിക്കുക. പ്രാദേശിക തലത്തിൽ പരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തുകയാണ് സമിതിയുടെ പ്രധാന ചുമതല.

ആശുപത്രികളിലെ അത്യാവശ്യ മരുന്നുകളുടെ സ്റ്റോക്ക് നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തുക, മരുന്ന് ക്ഷാമവും വിതരണത്തിലെ കാലതാമസവും കൃത്യമായി വിലയിരുത്തുക, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴിയുള്ള മരുന്ന് വിതരണത്തിലെ തടസ്സങ്ങളും പ്രശ്നങ്ങളും അടിയന്തരമായി കണ്ടെത്തി പരിഹരിക്കുക എന്നിവയാണ് സമിതിയുടെ ചുമതലകൾ.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button