
തിരുവനന്തപുരം: ഓം പ്രകാശ് മാഥൂർ കേരളത്തിന്റെ പുതിയ ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തമിഴ്നാട് ഗവർണറായി ചുമതലയേറ്റ ഒഴിവിലാണ് ഓം പ്രകാശ് മാഥൂർ കേരളത്തിലെ പുതിയ ഗവർണറായി എത്തിയത്. മുഖ്യമന്ത്രി വി.ഡി. സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവരെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവ് ചടങ്ങിൽ പങ്കെടുത്തില്ല
For more details: The Indian Messenger



