INDIA NEWSPRAVASITOP NEWS

കൗൺസിലർ സുഗതനെതിരെ കാപ്പ ചുമത്തിയതിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.

Sponsored

തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ആർ. സുഗതനെതിരെ കേരള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം (KAAPA – കാപ്പ) ചുമത്തിയതിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. സുഗതന് ചുമത്തിയിരുന്ന കരുതൽ തടങ്കൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തു.

ഹൈക്കോടതിയുടെ വിമർശനങ്ങൾ:

  • സുഗതൻ നൽകിയ നിവേദനങ്ങൾ സർക്കാർ സ്വതന്ത്രമായി പരിഗണിച്ചില്ല.
  • കാപ്പ അഡ്വൈസറി ബോർഡിന്റെ റിപ്പോർട്ടിനായി കാത്തിരുന്ന സർക്കാർ നടപടി മൗലികാവകാശത്തിന്റെ ലംഘനമാണ്.
  • ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം കുറ്റകൃത്യം തടയാൻ പര്യാപ്തമാണോ എന്ന് സർക്കാർ വിലയിരുത്തിയില്ല.
  • മുഴുവൻ രേഖകളും നൽകാതിരുന്ന സർക്കാർ നടപടി സുഗതന്റെ അവകാശത്തെ തടസ്സപ്പെടുത്തി.
  • ലാഘവത്തോടെയാണ് കാപ്പ ചുമത്തി സർക്കാർ ഉത്തരവിറക്കിയതെന്നും ഹൈക്കോടതി പറഞ്ഞു.

ബിജെപി നേതാവായ സുഗതൻ തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം വാർഡ് പ്രതിനിധിയാണ്. കാപ്പാ കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയവെ, കേരള ചരിത്രത്തിൽ ആദ്യമായി ഒരു ജനപ്രതിനിധി ജയിലിനുള്ളിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് കോർപറേഷൻ കൗൺസിലറായി ചുമതലയേറ്റത് വലിയ വാർത്തയായിരുന്നു. ആദ്യം ഗുരുദേവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത് സിപിഎം നേതാവ് ദീപക്കിന്റെ പരാതിയിൽ ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നാണ് വീണ്ടും സത്യപ്രതിജ്ഞ വേണ്ടി വന്നത്.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button