മനാമയിൽ കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ ‘പൂവിളി 2026’ ഓണാഘോഷം സംഘടിപ്പിച്ചു.

കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ മനാമയിലെ ബി.എം.സി ഹാളിൽ ‘പൂവിളി 2026’ എന്ന പേരിൽ സാംസ്കാരിക പരിപാടികളും പരമ്പരാഗത ഓണസദ്യയും ഉൾപ്പെടുത്തി ഓണാഘോഷം സംഘടിപ്പിച്ചു. പ്രമുഖ വ്യവസായി കെ.ജി. ബാബുരാജ് ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ സെക്രട്ടറി നിജിൽ രമേശ് സ്വാഗത പ്രസംഗം നടത്തി. ആക്ടിംഗ് പ്രസിഡന്റ് ഹർഷ ശ്രീഹരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് നൽകിയ സേവനങ്ങളെ മാനിച്ച് കെ.ജി. ബാബുരാജിനെ പ്രസിഡന്റ് എം.ടി. വിനോദ് കുമാർ പൊന്നാട അണിയിച്ച് ആദരിച്ചു. കെ.എസ്.സി.എ പ്രസിഡന്റ് രാജേഷ് നമ്പ്യാർ, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ അബ്രഹാം ജോൺ എന്നിവർ ആശംസകൾ നേർന്നു.
ട്രഷറർ മുരളീകൃഷ്ണൻ നന്ദി രേഖപ്പെടുത്തി. കൺവീനർ രവീന്ദ്രൻ, കോർഡിനേറ്റർമാരായ സിന്ധുരാജനീഷ്, ലിബീഷ് വെള്ളുക്കൈ എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചേർന്ന് സംഘടിപ്പിച്ച ഈ പരിപാടി പ്രവാസികൾക്കിടയിൽ സൗഹൃദവും ഐക്യവും ദൃഢമാക്കുകയും കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ഓണത്തിന്റെ തനിമയും വിളിച്ചോതുകയും ചെയ്തു.
For more details: The Indian Messenger



