GULF & FOREIGN NEWSQATARTOP NEWS

അറേബ്യൻ ഗൾഫിൽ ഖത്തർ എൽ.എൻ.ജി ടാങ്കറിന് നേരെ ആക്രമണം; ജീവനക്കാർ സുരക്ഷിതരെന്ന് നകിലാത്ത് സ്ഥിരീകരിച്ചു.

Sponsored

അറേബ്യൻ ഗൾഫിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ നകിലാത്തിന്റെ ‘അൽ മായെദ’ (Al Mayeda) എന്ന എൽ.എൻ.ജി കാരിയറിന് നേരെ അജ്ഞാത വസ്തുക്കളുടെ ആക്രമണമുണ്ടായതായി ഖത്തർ ഗ്യാസ് ട്രാൻസ്പോർട്ട് കമ്പനി (നകിലാത്ത്) സ്ഥിരീകരിച്ചു. ഒക്ടോബർ 30 വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.

കപ്പലിലെ ജീവനക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും സംഭവത്തെ തുടർന്ന് പരിസ്ഥിതിക്ക് യാതൊരുവിധ നാശനഷ്ടങ്ങളും ഉണ്ടായിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. കപ്പൽ നിലവിൽ സുരക്ഷിതമായ അവസ്ഥയിലാണെന്നും പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്നും വ്യക്തമാക്കിയ അധികൃതർ, സംഭവത്തിന്റെ ആഘാതം എന്താണെന്ന് വിലയിരുത്തിവരികയാണെന്നും അറിയിച്ചു.

ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കപ്പലുമായിട്ടും ക്രൂ അംഗങ്ങളുമായിട്ടും മേഖലയിലെ പ്രസക്തമായ സമുദ്ര സുരക്ഷാ അധികാരികളുമായിട്ടും നകിലാത്ത് നേരിട്ട് ബന്ധപ്പെടുന്നുണ്ട്. സ്ഥിതിഗതികൾ കമ്പനി സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നു. ജീവനക്കാരുടെ സുരക്ഷ, പരിസ്ഥിതി സംരക്ഷണം, ആസ്തികളുടെ സുരക്ഷിതത്വം എന്നിവയ്ക്കാണ് നകിലാത്ത് എപ്പോഴും മുൻഗണന നൽകുന്നത്.

Sponsored

ഒക്ടോബർ 30 വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. കപ്പലിലെ ജീവനക്കാർക്ക് പരിക്കേറ്റിട്ടില്ലെന്നും പരിസ്ഥിതിക്ക് നാശമുണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നകിലാത്ത് വ്യക്തമാക്കി. കപ്പൽ സുരക്ഷിതാവസ്ഥയിലാണെന്നും സംഭവത്തിന്റെ ആഘാതം വിലയിരുത്തിവരികയാണെന്നും കമ്പനി അറിയിച്ചു.

കപ്പലിനെ ലക്ഷ്യമിട്ട ഈ സംഭവത്തെ യു.എ.ഇയും കുവൈത്തും ശക്തമായി അപലപിച്ചു. വാണിജ്യക്കപ്പലുകളുടെയും ഊർജവിതരണ ശൃംഖലയുടെയും സുരക്ഷ കർശനമായി ഉറപ്പാക്കണമെന്നും, സമുദ്രഗതാഗത സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടു.

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button