GULF & FOREIGN NEWSKERALA NEWS

ക്രിസ്മസ് ആഘോഷത്തിനിടെ കാനഡയിൽ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു.

മോങ്ടൺ: കാനഡയിൽ തൊടുപുഴ സ്വദേശിയായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലിൽ പീറ്ററിൻ്റെയും ബിന്ദുവിൻ്റെയും മകൻ വർക്കി (23) ആണ് മരിച്ചത്. ന്യൂ ബ്രൺസ്‌വിക്കിലെ മോങ്ടണിലാണ് സംഭവം.

പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ജോലി ചെയ്തിരുന്ന വർക്കി ക്രിസ്മസ് അവധി ആഘോഷിക്കാനാണ് സുഹൃത്തുക്കൾക്കൊപ്പം മോങ്ടണിലെത്തിയത്. അവിടെ വെച്ച് പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തൊടുപുഴ ഒളമറ്റം നെറ്റടിയിൽ കുടുംബാംഗമാണ് മാതാവ് ബിന്ദു. (AN)

For more details: The Indian Messenger

Related Articles

Back to top button