INDIA NEWSKERALA NEWSTOP NEWS

കൊല്ലം കടയ്ക്കലിൽ ഒമ്പതാം ക്ലാസുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

Sponsored

കൊല്ലം കടയ്ക്കലിൽ പതിനാലുകാരിയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമ്മിൾ സ്വദേശി മുഹമ്മദ് റാഫി – ഷൈനിമോൾ ദമ്പതികളുടെ മകൾ ഫാത്തിമ മുബഷിറയാണ് മരിച്ചത്.

Sponsored

ചിതറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ ഫാത്തിമയെ ഇന്ന് ഉച്ചയോടെയാണ് വീട്ടിലെ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

രാവിലെ പഠിക്കാനായി മുറിയിൽ കയറിയ ഫാത്തിമയെ ഉച്ചഭക്ഷണത്തിന് വിളിക്കാൻ വീട്ടുകാർ ചെന്നപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. സംഭവത്തിൽ കടയ്ക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Sponsored

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. (Kerala News)

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button