INDIA NEWSKERALA NEWSTOP NEWS

പാലക്കാട് കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു.

Sponsored
പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലെ താത്കാലിക വാച്ചറായ ഷൈജു (28) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെ കോട്ടോപ്പാടം ചെന്നേരികുന്നിൽ വെച്ചായിരുന്നു സംഭവം. രണ്ട് കാട്ടാനകളെ കാട്ടിലേക്ക് തുരത്തുന്നതിനിടെ ഒരു ആന പെട്ടെന്ന് തിരിഞ്ഞോടി വന്ന് ഷൈജുവിനെ ആക്രമിക്കുകയായിരുന്നു. നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ ഷൈജുവിനെ ഉടൻ തന്നെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ മൂന്ന് വർഷമായി വനംവകുപ്പിൽ വാച്ചറായി ജോലി ചെയ്തുവരികയായിരുന്നു ഷൈജു. പരേതനായ ഗോപാലൻ്റെയും ശാരദയുടെയും മകനാണ്. (TNIE)

For more details: The Indian Messenger

Sponsored

Sponsored

Sponsored
Sponsored
Sponsored

Related Articles

Back to top button