INDIA NEWSKERALA NEWS

കോഴിക്കോട് ടൗൺ സ്റ്റേഷന് മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി കസ്റ്റഡിയിൽ.

കോഴിക്കോട്: കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷന് മുന്നിൽ വെച്ച് സബ് ഇൻസ്പെക്ടർക്ക് കുത്തേറ്റു. ടൗൺ എസ്ഐ ഷാഫിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് എടക്കാട് സ്വദേശിയായ പ്രമോദ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച വൈകുന്നേരം 5.15-ഓടെ സ്റ്റേഷന് തൊട്ടടുത്തുള്ള ഹോട്ടലിലാണ് സംഭവങ്ങളുടെ തുടക്കം. ഹോട്ടലിൽ ചായ കുടിക്കാനെത്തിയ പ്രമോദ് അവിടെയുള്ള ജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയും ഇത് കയ്യാങ്കളിയിൽ കലാശിക്കുകയും ചെയ്തു. ഈ തർക്കത്തിൽ ഇടപെടാൻ ശ്രമിച്ചതിനെ തുടർന്നാണ് എസ്ഐ ഷാഫിക്ക് കുത്തേറ്റത്. ഉടൻ തന്നെ അദ്ദേഹത്തെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. (കേരള ന്യൂസ്)

For more details: The Indian Messenger

Related Articles

Back to top button