INDIA NEWS

ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലണം

Sponsored
അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തിന്റെ ഭാഗമായി അഞ്ചാംഘട്ട ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്ന ജൂൺ 26ന് എല്ലാ സർക്കാർ ഓഫീസുകളിലും പൊതുഇടങ്ങളിലും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലണം.
പ്രതിജ്ഞ: മാനവരാശിയെതകർക്കുന്ന മയക്കുമരുന്ന് എന്ന യഥാർത്ഥ്യം ഞാൻ തിരിച്ചറിയുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബത്തേയും സമൂഹത്തേയും പൂർണ്ണമായും നശിപ്പിക്കുമെന്നും ഞാൻ മനസ്സിലാക്കുന്നു. ഒരു പൗരൻ എന്ന നിലയിൽ, “ജീവിതവും സേവനവുമാണ് ലഹരി”എന്ന ആശയം എന്റെ ജീവിതത്തിലും കുടുംബത്തിലും തൊഴിൽ ഇടങ്ങളിലും പകർത്തുന്നതിനൊപ്പം സഹപ്രവർത്തകരിലും മറ്റുളളവരിലും ഈ ആശയം പകർത്തുന്നതിന് പ്രേരിപ്പിക്കുകയും ചെയ്യും. യാതൊരുവിധ ലഹരി വസ്തുക്കളും ഞാൻ ഉപയോഗിക്കില്ല എന്നും എന്റെ കുടുംബത്തിലും പ്രവർത്തന മണ്ഡലത്തിലും സമൂഹത്തിലും അത്തരത്തിലുള്ള പ്രവണതകളെ നിയമപരമായി തടയേണ്ടത് എന്റെ ഉത്തരവാദിത്തം ആണെന്ന് തിരിച്ചറിഞ്ഞു കൊണ്ട്, ‘ലഹരിമുക്ത നവകേരളം’ പടുത്തുയർത്തുവാൻ എന്റെ എല്ലാ കഴിവുകളും വിനിയോഗിച്ച് പ്രവർത്തിക്കുമെന്നും ഞാൻ ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു.

പി.എൻ.എക്സ് 2853/2025

For more details: The Indian Messenger

Sponsored

Sponsored

Sponsored
Sponsored
Sponsored

Related Articles

Back to top button