INDIA NEWSKERALA NEWSTOP NEWS
ജലനിരപ്പ് ഉയരുന്നു; ചാലക്കുടിപ്പുഴയുടെ തീരപ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കാൻ കളക്ടറുടെ ഉത്തരവ്.

ചാലക്കുടി: ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരപ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കാൻ കളക്ടറുടെ ഉത്തരവ്. രാത്രി തന്നെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കാനാണ് കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടത്.
ചാലക്കുടിപ്പുഴയിൽ നിലവിൽ ആറ് മീറ്റർ കവിഞ്ഞ് വെള്ളം ഉയർന്നിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴയും തുടരുന്നു. പെരിങ്ങൽക്കുത്ത് ഡാമിൽ നിന്ന് കൂടുതൽ വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുകുന്ന സാഹചര്യവും കണക്കിലെടുത്താണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
രാത്രിയോടെ ജലനിരപ്പ് കൂടുതൽ ഉയർന്നേക്കുമെന്ന വിലയിരുത്തലിലാണ് അടിയന്തര നടപടി. പുഴയിൽ വെള്ളം കയറാൻ സാധ്യതയുള്ള മേഖലകളിലുള്ള മുഴുവൻ ആളുകളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ അടിയന്തരമായി മാറ്റണമെന്ന് കളക്ടർ ഉത്തരവിട്ടു.
For more details: The Indian Messenger



