INDIA NEWSPRAVASITOP NEWS

കാശ്മീരിൽ നിന്നുള്ള വിദ്യാർത്ഥി കോന്നി സെന്റ് തോമസ് കോളേജ് യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.

Sponsored

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കോന്നി തവളപ്പാറ സെന്റ് തോമസ് കോളേജ് യൂണിയൻ ചെയർമാനായി കശ്മീരിൽ നിന്നുള്ള വിദ്യാർത്ഥി തിരഞ്ഞെടുക്കപ്പെട്ടു. ഒന്നാം വർഷ ബി.ബി.എ വിദ്യാർത്ഥിയായ ഷാക്കിർ യൂസഫാണ് കോളേജ് യൂണിയൻ ചെയർമാനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. എസ്.എഫ്.ഐ നേതൃത്വം നൽകിയ പാനലിലെ എല്ലാ സ്ഥാനാർഥികളും എതിരില്ലാതെയാണ് വിജയിച്ചത്.

“വീട്ടിൽനിന്ന് ഏറെ അകലെയുള്ള സ്ഥലമായതിനാൽ വലിയ ആശങ്കയോടെയാണ് ഞാൻ കേരളത്തിലേക്കെത്തിയത്. എന്നാൽ ഇവിടെയുള്ള ആളുകൾ വളരെ സ്നേഹമുള്ളവരും ദയാലുക്കളുമാണ്. ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ മനോഹരമാണ് കേരളം,” ഷാക്കിർ പറഞ്ഞു.

ഷാക്കിർ ഉൾപ്പെടെ കശ്മീരിൽ നിന്നുള്ള രണ്ട് വിദ്യാർത്ഥികളാണ് നിലവിൽ ഈ കോളേജിൽ പഠിക്കുന്നത്. പാലക്കാട് ആസ്ഥാനമായുള്ള ലീഡ് കോളേജുമായി സഹകരിച്ചാണ് സെന്റ് തോമസ് കോളേജ് പ്രവർത്തിക്കുന്നത്. ഈ അക്കാദമിക് സഹകരണത്തിന്റെ ഭാഗമായാണ് കശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇവിടെ പ്രവേശനം ലഭിച്ചത്.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button