

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് സത്യൻ അന്തിക്കാട് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവ്വം’ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഓണം ആഘോഷമാക്കാൻ പോരുന്ന ഈ ചിത്രം ഓഗസ്റ്റ് 28-ന് പ്രദർശനത്തിനെത്തും. മലയാള സിനിമയിലെ പ്രേക്ഷകർക്ക് ഏറെ കൗതുകമുണർത്തുന്ന കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാടും മോഹൻലാലും. ആ പ്രതീക്ഷകൾക്കൊത്ത് നിൽക്കുന്ന എല്ലാ ചേരുവകളും ചേർത്തുകൊണ്ടാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.
പൂനയുടെ പശ്ചാത്തലത്തിൽ സന്ദീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. പരിമിതമായ കഥാപാത്രങ്ങളിലൂടെ ഹൃദ്യമായ ഒരു കഥ മനോഹരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രം. മോഹൻലാലിന്റെ കൗതുകകരമായ അഭിനയവും അദ്ദേഹത്തിന്റെ സൗന്ദര്യവും പ്രേക്ഷകരെ ആകർഷിച്ചിട്ടുണ്ട്. പുറത്തിറങ്ങിയ ഗാനത്തിലും ടീസറിലുമെല്ലാം മോഹൻലാലിന്റെ രൂപം പ്രേക്ഷകരെ ഏറെ ആകർഷിച്ചിട്ടുണ്ട്. ബന്ധങ്ങളുടെ കെട്ടുറപ്പ് വളരെ മനോഹരമായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെയെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞു.
മാളവിക മോഹനനും സംഗീതയുമാണ് നായികമാർ. സംഗീത് പ്രതാപ്, ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സബിത ആനന്ദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഖിൽ സത്യൻ്റെ കഥക്ക് ടി.പി. സോനു തിരക്കഥ രചിച്ചിരിക്കുന്നു.
ഗാനങ്ങൾ – മനു മഞ്ജിത്ത്, ബി.കെ. ഹരിനാരായണൻ
സംഗീതം – ജസ്റ്റിൻ പ്രഭാകർ
ഛായാഗ്രഹണം – അനു മൂത്തേടത്ത്
എഡിറ്റിംഗ് – കെ. രാജഗോപാൽ
കലാസംവിധാനം – പ്രശാന്ത് മാധവ്
മേക്കപ്പ് – പാണ്ഡ്യൻ
കോസ്റ്റ്യൂം ഡിസൈൻ – സമീരാ സനീഷ്
മുഖ്യ സംവിധാന സഹായി – അനൂപ് സത്യൻ
സഹസംവിധാനം – ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി
സ്റ്റിൽസ് – അമൽ.കെ.സദർ
ഫിനാൻസ് കൺട്രോളർ – മനോഹരൻ.കെ. പയ്യന്നൂർ
പ്രൊഡക്ഷൻ മാനേജർ – ആദർശ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ശ്രീക്കുട്ടൻ
പ്രൊഡക്ഷൻ കൺട്രോളർ – ബിജു തോമസ്
പൂന, കൊച്ചി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായത്.
ന്യൂസ്: വാഴൂർ ജോസ്.
For more details: The Indian Messenger
				


