INDIA NEWSTOP NEWS

രാഷ്ട്രപതി കർണാടകയും തമിഴ്നാടും സന്ദർശിക്കും.

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2025 സെപ്റ്റംബർ 1 മുതൽ 3 വരെ കർണാടകയും തമിഴ്നാടും സന്ദർശിക്കും.

സെപ്റ്റംബർ 1-ന് രാഷ്ട്രപതി കർണാടകയിലെ മൈസൂരുവിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിന്റെ (AIISH) വജ്രജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കും.

സെപ്റ്റംബർ 2-ന് തമിഴ്നാട്ടിലെ ചെന്നൈയിൽ നടക്കുന്ന സിറ്റി യൂണിയൻ ബാങ്കിന്റെ 120-ാം സ്ഥാപക ദിനാഘോഷത്തിൽ രാഷ്ട്രപതി മുഖ്യാതിഥിയാകും.

സെപ്റ്റംബർ 3-ന് തിരുവാരൂരിലുള്ള സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് തമിഴ്നാടിന്റെ പത്താമത് ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി സംബന്ധിക്കും.

With input from PIB

For more details: The Indian Messenger

Related Articles

Back to top button