തൃശൂരിൽ ആവേശം വിതറി പ്രധാനമന്ത്രിയുടെ റോഡ് ഷോ; പാലക്കാട് കോൺഗ്രസിനെതിരെ രൂക്ഷവിമർശനം.

തൃശൂർ തേക്കിൻകാട് മൈതാനത്തെ ജനക്കടലാക്കി മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ ഊർജ്ജം പകർന്നു. സ്വരാജ് റൗണ്ടിൽ തിങ്ങിനിറഞ്ഞ നൂറുകണക്കിന് പ്രവർത്തകർ പുഷ്പവൃഷ്ടി നടത്തിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
മുൻ സി.പി.ഐ എം.എൽ.എയും നിലവിൽ നാട്ടികയിലെ ബിജെപി സ്ഥാനാർത്ഥിയുമായ സി.സി മുകുന്ദൻ പ്രധാനമന്ത്രിയോടൊപ്പം വാഹനത്തിൽ ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമായി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, പത്മജ വേണുഗോപാൽ, കെ.കെ അനീഷ് കുമാർ എന്നിവരും മോദിക്കൊപ്പം വാഹനത്തിൽ ഉണ്ടായിരുന്നു.
ശിങ്കാരിമേളവും പുലിക്കളിയും മാർഗ്ഗംകളിയും റോഡ് ഷോയ്ക്ക് മാറ്റുകൂട്ടി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം നൽകിയ ആത്മവിശ്വാസത്തിൽ തൃശൂർ, നാട്ടിക, മണലൂർ മണ്ഡലങ്ങളിൽ വലിയ മുന്നേറ്റമാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
അതേസമയം പാലക്കാട് നടന്ന പരിപാടിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള ലൈംഗിക അതിക്രമ ആരോപണങ്ങൾ പരാമർശിച്ച പ്രധാനമന്ത്രി, കോൺഗ്രസ് നേതാക്കൾ സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കുറ്റപ്പെടുത്തി. (TNIE)
For more details: The Indian Messenger



