വീട്ടമ്മയെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി; മണിക്കൂറുകൾക്കകം മാതാവും മരിച്ചു.

കരുനാഗപ്പള്ളി: കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ അമ്മയും മരണപ്പെട്ടു. വള്ളിക്കാവ്, ശിവസന്ധ്യയിൽ സന്ധ്യ (50) യെയാണ് കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ടി.എസ്. കനാലിൽ കാട്ടിൽകടവിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവമറിഞ്ഞ് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു.
കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ഇതിനിടെ ഉച്ചയ്ക്ക് ഒരു മണിയോടെ ഇവരുടെ മാതാവ് ഭാസുര (80) മരണപ്പെടുകയായിരുന്നു. ഇവർ ഏറെ നാളായി രോഗബാധിതയായി കിടപ്പിലായിരുന്നു. ഇരുവരുടെയും സംസ്കാര ചടങ്ങുകൾ ഇന്ന് (വ്യാഴം) വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും. മരിച്ച സന്ധ്യയുടെ ഭർത്താവ് വിജയൻ. മക്കൾ: അങ്കുഷ്, അക്ഷയ. ഭാസുരയുടെ ഭർത്താവ് പരേതനായ ശിവദാസൻ. ഇവരുടെ മകൻ: ശിവജിത്ത്.
English Summary
In a tragic incident near Karunagappally in Kollam, a 50-year-old woman named Sandhya was found dead in the TS Canal near Kattilkadavu. Just hours later, her 80-year-old bedridden mother, Bhasura, also passed away. The double tragedy has left the local community in grief, and the final rites for both mother and daughter were scheduled to be performed together.
For more details: The Indian Messenger



