INDIA NEWSKERALA NEWSTOP NEWS

കൊല്ലത്ത് യുവാവ് മർദ്ദനമേറ്റ് മരിച്ചു: ദമ്പതികൾ പോലീസ് കസ്റ്റഡിയിൽ.

കൊല്ലം പാരിപ്പള്ളിയിൽ യുവതിയെ ഫോണിലൂടെ ശല്യം ചെയ്തെന്നാരോപിച്ച് യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി. കൊട്ടിയം ഉമയനല്ലൂർ സ്വദേശി ദിലീപ് (42) ആണ് മരിച്ചത്. സംഭവത്തിൽ കല്ലുവാതുക്കൽ സ്വദേശി വരുൺ (30), ഭാര്യ സോന എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ദിലീപ് സന്ദേശങ്ങൾ അയച്ച് ശല്യം ചെയ്യുന്ന വിവരം യുവതി ഭർത്താവിനെ അറിയിച്ചതിനെത്തുടർന്ന്, സംസാരിക്കാനെന്ന വ്യാജേന ഇവർ ഇയാളെ ഉളിയനാടുള്ള വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെവെച്ച് ദമ്പതികൾ ചേർന്ന് ദിലീപിനെ ക്രൂരമായി മർദ്ദിക്കുകയും തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാരിപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. (Kerala News)

For more details: The Indian Messenger

Related Articles

Back to top button