INDIA NEWSKERALA NEWS
കുറ്റ്യാടിയിൽ കോൺഗ്രസ് വേദിയിൽ ഉന്തും തള്ളും; പ്രസംഗ ക്രമത്തെച്ചൊല്ലി ഷാഫി പറമ്പിലിന് അതൃപ്തി.

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’യുടെ കുറ്റ്യാടിയിലെ സ്വീകരണ വേദിയിൽ നാടകീയ രംഗങ്ങൾ. പ്രസംഗ ക്രമത്തെച്ചൊല്ലി നേതാക്കൾ തമ്മിലുണ്ടായ തർക്കം ഉന്തും തള്ളിലും കലാശിച്ചു. പ്രാദേശിക എം.പി ഷാഫി പറമ്പിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചത് പാർട്ടി നേതൃത്വത്തിന് തലവേദനയായി.
ബുധനാഴ്ച രാവിലെ 10 മണിക്ക് നിശ്ചയിച്ചിരുന്ന പരിപാടി ഒന്നര മണിക്കൂർ വൈകിയാണ് ആരംഭിച്ചത്. മുതിർന്ന നേതാക്കളുടെ പ്രസംഗത്തിന് ശേഷം യാത്ര ക്യാപ്റ്റൻ വി.ഡി. സതീശന് മുന്നേ ഷാഫി പറമ്പിൽ പ്രസംഗിക്കുമെന്നായിരുന്നു പ്രവർത്തകർ കരുതിയത്. എന്നാൽ ഡി.സി.സി സെക്രട്ടറി പ്രമോദ് കക്കട്ടിൽ സതീശനെ പ്രസംഗിക്കാൻ ക്ഷണിച്ചത് ഷാഫിയെ ചൊടിപ്പിച്ചു. സതീശന് ശേഷം പ്രസംഗിക്കാൻ വിളിച്ചപ്പോൾ ഷാഫി അത് നിരസിക്കുകയും സംഘാടകരോട് വേദിയിൽ വെച്ച് തർക്കിക്കുകയും ചെയ്തു. തുടർന്നുണ്ടായ ഉന്തും തള്ളും പരിപാടിയുടെ ശോഭ കെടുത്തി. ഒടുവിൽ മൈക്കിന് മുന്നിലെത്തിയ ഷാഫി, താൻ പ്രസംഗിക്കുന്നില്ലെന്ന് ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞ് അതൃപ്തി അറിയിച്ച് പിൻവാങ്ങി. (TNIE)

For more details: The Indian Messenger