
സംവിധായിക ഗീതു മോഹൻദാസിനെതിരെ ചോദ്യങ്ങളുമായി സംവിധായകൻ രൂപേഷ് പീതംബരൻ. മമ്മൂട്ടി ചിത്രം കസബയിലെ വിവാദ രംഗം പങ്കുവെച്ചുകൊണ്ടാണ് ഗീതുവിനോട് ചോദ്യങ്ങളുമായി രൂപേഷ് രംഗത്തെത്തിയത്. “മമ്മൂട്ടി ചിത്രം കസബ ഇപ്പോൾ നിങ്ങൾക്ക് ടോക്സിക് ആയി തോന്നുന്നുണ്ടോ?” എന്ന് ചോദിച്ച അദ്ദേഹം കർമ്മ എന്നത് യാഥാർത്ഥ്യമാണെന്നും ഫേസ്ബുക്കിൽ കുറിച്ചു.
നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ഡബ്ല്യു.സി.സി എന്നിവരെ ഹാഷ് ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ്. 1981 മുതൽ 2016 വരെയുള്ള മമ്മൂട്ടി ചിത്രങ്ങൾ ഇവിടുത്തെ തലമുറ കണ്ടിട്ടില്ലെന്നും, മമ്മൂക്കയോടുള്ള സ്നേഹം എന്നും ഉണ്ടാകുമെന്നും രൂപേഷ് കൂട്ടിച്ചേർത്തു.
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത യാഷ് ചിത്രമായ ടോക്സിക്കിലെ രംഗങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രൂപേഷിന്റെ പോസ്റ്റ്. പല രംഗങ്ങളും സ്ത്രീവിരുദ്ധമാണെന്ന ആരോപണമാണ് ചിത്രം കണ്ട ആളുകൾ ഉന്നയിക്കുന്നത്.
രൂപേഷ് പീതംബരന്റെ കുറിപ്പിന്റെ പൂർണരൂപം:
“പ്രിയ ഗീതു മോഹൻദാസ്, ഈ സീൻ ഇപ്പോൾ നിങ്ങൾക്ക് ടോക്സിക് ആയി തോന്നുന്നുണ്ടോ? അതോ ടോക്സിക് ആണോ – യഥാർത്ഥ ടോക്സിക്? #mammootty ഇക്കാ, ഈ കുട്ടികളാരും നിങ്ങളുടെ 1981 മുതൽ 2016 വരെയുള്ള പടങ്ങൾ കണ്ടിട്ടില്ല, അതാണ്! കർമ്മ യഥാർത്ഥമാണ്, ഞങ്ങൾ എല്ലാവരും നിന്നെ സ്നേഹിക്കുന്നു മമ്മൂക്ക …”
For more details: The Indian Messenger



