INDIA NEWSKERALA NEWSTOP NEWS
വി.വി. രാജേഷ് തിരുവനന്തപുരം മേയർ; ആശാനാഥ് ഡെപ്യൂട്ടി മേയർ.

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഭരണചരിത്രത്തിൽ ആദ്യമായി അധികാരമേൽക്കുന്ന ബിജെപി ഭരണസമിതിയെ മുതിർന്ന നേതാവ് വി.വി. രാജേഷ് നയിക്കും. ബിജെപി സംസ്ഥാന സെക്രട്ടറിയായ രാജേഷ് നിലവിൽ കൊടുങ്ങാനൂർ വാർഡിൽ നിന്നുള്ള കൗൺസിലറാണ്. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് കൗൺസിലർ ആശാനാഥിന്റെ പേരും പാർട്ടി നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
മേയർ സ്ഥാനത്തേക്ക് മുൻ ഡിജിപി ആർ. ശ്രീലേഖയുടെ പേര് സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും, രാഷ്ട്രീയമായി മുന്നണിയെ നയിക്കാൻ സംഘടനാ പരിചയമുള്ള രാജേഷ് തന്നെ വേണമെന്ന പാർട്ടിയിലെയും ആർ.എസ്.എസിലെയും ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്താണ് ഈ തീരുമാനം. കോർപ്പറേഷനിലെ 101 വാർഡുകളിൽ 50 എണ്ണവും പിടിച്ചടക്കിയാണ് ബിജെപി ചരിത്ര വിജയം നേടിയത്. (KK News)

For more details: The Indian Messenger