FILMS

ദിലീപ് – ജഗൻ ഷാജി കൈലാസ് ചിത്രം (D152) ചിത്രീകരണം പൂർത്തിയായി.

തൊടുപുഴ: ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം (D152) ഫുൾ പായ്ക്കപ്പായി. ഉർവ്വശി തിയേറ്റേഴ്സ്, കാക്കാ സ്റ്റോറീസ് എന്നിവയുടെ ബാനറിൽ സന്ദീപ് സേനനും അലക്സ് ഇ. കുര്യനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയിലും കൊച്ചിയിലുമായിട്ടാണ് പൂർത്തിയായത്. ഏകദേശം 60 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്.

പൂർണ്ണമായും ഒരു ഇമോഷണൽ ഡ്രാമ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഒന്നായിരിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ബിനു പപ്പു, ബിലാസ് ചന്ദ്രൻ, അശോകൻ, ശാരി, സിദ്ദിഖ്, കലാഭവൻ ഷാജോൺ, സാദിഖ്, ഷെല്ലി തുടങ്ങിയ വൻ താരനിരയും ദിലീപിനൊപ്പം ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

വിബിൻ ബാലചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും മുജീബ് മജീദ് സംഗീതവും നിർവ്വഹിക്കുന്നു. ചിത്രം ഉർവ്വശി തിയേറ്റേഴ്സ് ഉടൻ പ്രദർശനത്തിനെത്തിക്കും.

വാർത്ത: വാഴൂർ ജോസ്

For more details: The Indian Messenger

Related Articles

Back to top button