INDIA NEWSKERALA NEWS
ഹരിതവിപ്ലവത്തിന്റെ 'തപസ്വനി'ക്ക് പത്മശ്രീ: 92-ാം വയസ്സിൽ ദേവകിയമ്മയെ തേടി രാജ്യത്തിന്റെ ആദരം.

ആലപ്പുഴ: പാരിസ്ഥിതിക പ്രവർത്തനങ്ങളിലെ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ച് ആലപ്പുഴ സ്വദേശി കൊല്ലക്കയിൽ ദേവകിയമ്മയ്ക്ക് ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം. മുതുകുളത്തെ അഞ്ച് ഏക്കർ തരിശുഭൂമിയിൽ 3,000-ത്തിലധികം വൈവിധ്യമാർന്ന വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് ‘തപസ്വനം’ എന്ന മനോഹരമായ കാട് നിർമ്മിച്ചതാണ് 92-കാരിയായ ദേവകിയമ്മയെ ഈ വലിയ അംഗീകാരത്തിന് അർഹയാക്കിയത്. നാല് പതിറ്റാണ്ടിലേറെ നീണ്ട ഇവരുടെ കഠിനപ്രയത്നത്തിന് ഒടുവിലാണ് രാജ്യത്തിന്റെ ഈ പരമോന്നത ബഹുമതി ലഭിക്കുന്നത്.
1980-ൽ ഉണ്ടായ ഒരു വാഹനാപകടത്തെത്തുടർന്ന് ദീർഘകാലം കിടപ്പിലായ ശേഷമാണ് ദേവകിയമ്മ പ്രകൃതിയുമായി കൂടുതൽ അടുത്തതും മരങ്ങൾ നട്ടുതുടങ്ങിയതും. അധ്യാപകനായിരുന്ന ഭർത്താവ് ഗോപാലകൃഷ്ണപിള്ള എല്ലാ ദിവസവും പുതിയ വിത്തുകൾ നൽകി ഇവരെ പ്രോത്സാഹിപ്പിച്ചിരുന്നു. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിലെ എൻവയോൺമെന്റ് എഞ്ചിനീയറിങ് വിഭാഗം മേധാവിയായിരുന്ന മകൾ തങ്കമണിയും കുടുംബാംഗങ്ങളും ഈ ഹരിതയാത്രയിൽ ഇവർക്ക് പൂർണ്ണ പിന്തുണ നൽകി. ഔഷധസസ്യങ്ങൾ ഉൾപ്പെടെയുള്ള അപൂർവ്വ ഇനങ്ങളാൽ സമ്പന്നമാണ് ഈ മനുഷ്യനിർമ്മിത വനം. നേരത്തെ 2021-ൽ രാജ്യം നാരീശക്തി പുരസ്കാരം നൽകി ഇവരെ ആദരിച്ചിട്ടുണ്ട്. (NM)

For more details: The Indian Messenger