GULF & FOREIGN NEWSPRAVASIQATARTOP NEWS

ഖത്തറിലെ എം.എസ്.എം കോളേജ് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ ഓണാഘോഷം ഒക്ടോബർ 16-ന്.

Sponsored

ദോഹ: ഖത്തറിലെ കായംകുളം എം.എസ്.എം കോളേജ് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ (MSM Alumni) ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. ‘ഹൃദയത്തിൽ കായംകുളവും കായലും, ഖത്തറിലെ വേദികളിൽ നമ്മുടെ കൂട്ടായ്മയും’ എന്ന സന്ദേശവുമായാണ് പൂർവ്വവിദ്യാർത്ഥികൾ ഒന്നിക്കുന്നത്.

പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും ക്യാമ്പസ് കാലഘട്ടത്തിലെ ഓണാഘോഷ ഓർമ്മകൾ പുതുക്കുന്നതിനായാണ് ഖത്തറിലെ എം.എസ്.എം കുടുംബങ്ങൾക്കായി ഈ സംഗമം ഒരുക്കുന്നത്.

2026 ഒക്ടോബർ 16 വെള്ളിയാഴ്ച ദോഹയിലെ സ്വാദ് റെസ്റ്റോറന്റിൽ (Swad Restaurant) വെച്ചാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. ചടങ്ങിലേക്ക് ഖത്തറിലുള്ള എല്ലാ എം.എസ്.എം പൂർവ്വവിദ്യാർത്ഥികളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button