FILMSINDIA NEWS

രൺവീർ സിംഗിനും രോഹിത് ഷെട്ടിക്കും ബിഷ്ണോയ് ഗാംഗിന്റെ വധഭീഷണി.

Sponsored

ബോളിവുഡ് താരം രൺവീർ സിംഗിനും സംവിധായകൻ രോഹിത് ഷെട്ടിക്കും എതിരെ ബിഷ്ണോയ് ഗാംഗിന്റെ പുതിയ വധഭീഷണി. രൺവീറിന്റെയും രോഹിത്തിന്റെയും നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്ന ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ലക്ഷ്യം വെക്കുമെന്നാണ് അജ്ഞാതൻ അയച്ച ശബ്ദസന്ദേശത്തിലുള്ളത്. വാക്ക് മാറ്റുന്നവർക്കുള്ള ശിക്ഷ എന്താണെന്ന് കാണിച്ചുതരുമെന്നും ഏഴ് തലമുറ ഓർത്തിരിക്കുന്ന രീതിയിലുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും സന്ദേശത്തിൽ മുന്നറിയിപ്പ് നൽകുന്നു. രൺവീറിന്റെ മാനേജർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ വീടിനെക്കുറിച്ചും സഞ്ചാരപഥത്തെക്കുറിച്ചുമുള്ള വിവരങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്നും, താരങ്ങളെ നേരിട്ട് ആക്രമിക്കുന്നതിന് പകരം ഇവരെ ഉപദ്രവിച്ചായിരിക്കും ബുദ്ധി പഠിപ്പിക്കുകയെന്നും ഭീഷണിയിൽ പറയുന്നു. പോലീസ് പരാതി നൽകാൻ പ്രേരിപ്പിച്ചതാണ് സംഘത്തെ ചൊടിപ്പിച്ചതെന്നാണ് സൂചന. (HT)

Sponsored

For more details: The Indian Messenger

Sponsored

Sponsored
Sponsored
Sponsored

Related Articles

Back to top button