FILMS

ക്യാമ്പസ് ആഘോഷങ്ങളുമായി ‘പ്രകമ്പനം’ ട്രയിലർ പുറത്തിറങ്ങി.

Sponsored

കൊച്ചി: ക്യാമ്പസ് ജീവിതത്തിലെ തമാശകളും സൗഹൃദങ്ങളും പ്രണയവും പ്രമേയമാക്കി വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പ്രകമ്പനം’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രയിലർ പുറത്തുവിട്ടു. കലാലയ ജീവിതത്തിലെ ആഘോഷങ്ങളും ഹോസ്റ്റൽ പശ്ചാത്തലത്തിലുള്ള രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.

നവരസ ഫിലിംസ്, സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ശ്രീജിത്ത് കെ.എസ്., കാർത്തികേയൻ എസ്., സുധീഷ് എൻ. എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. യൂത്തിന്റെ കാഴ്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കുന്ന ഒരു ഹ്യൂമർ എൻ്റർടൈനറായിരിക്കും ഇതെന്ന് ട്രയിലർ സൂചിപ്പിക്കുന്നു.

ഗണപതി, സാഗർ സൂര്യ, സോഷ്യൽ മീഡിയ താരം അമീൻ, ശീതൾ ജോസഫ്, രാജേഷ് മാധവൻ, അസീസ് നെടുമങ്ങാട്, ലാൽ ജോസ്, പി.പി. കുഞ്ഞികൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, മല്ലിക സുകുമാരൻ, ഗായത്രി സുരേഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ശ്രീഹരി വടക്കന്റേതാണ് തിരക്കഥ. ബിബിൻ അശോക് സംഗീതവും ശങ്കർ ശർമ്മ പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു. ചിത്രം ജനുവരി 30-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

Sponsored



വാർത്ത: വാഴൂർ ജോസ്

Sponsored

For more details: The Indian Messenger

Sponsored
Sponsored
Sponsored

Related Articles

Back to top button