INDIA NEWSKERALA NEWSTOP NEWS

അമിതവേഗത്തിലെത്തിയ കാറിടിച്ച് ദേശീയ ഹാൻഡ്‌ബോൾ താരം മരിച്ചു; കായികാധ്യാപകനായ അജിത് കുമാറിന് ദാരുണാന്ത്യം.

Sponsored

കൊല്ലം: നഗരത്തിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികനായ ദേശീയ ഹാൻഡ്‌ബോൾ താരവും കായികാധ്യാപകനുമായ അജിത് കുമാർ (50) മരിച്ചു. കൊല്ലം ജെ.എൻ.ആർ.എ. നഗർ 229-ൽ വിജയ് ഭവനിൽ താമസിക്കുന്ന അജിത് കുമാർ വ്യാഴാഴ്ച രാത്രി 10.15-ഓടെയാണ് അപകടത്തിൽപ്പെട്ടത്. ചിന്നക്കട-ആശ്രാമം റെസിഡൻസി റോഡിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം.

Sponsored

ആശ്രാമം ഭാഗത്തുനിന്ന് കൊല്ലം നഗരത്തിലേക്ക് അമിതവേഗത്തിൽ പാഞ്ഞെത്തിയ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വരികയായിരുന്ന അജിത്തിന്റെ ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പുള്ളിക്കട കോളനിയിലേക്കുള്ള വഴിയുടെ സമീപത്തുവെച്ചുണ്ടായ ഇടിയുടെ ആഘാതത്തിൽ അജിത് റോഡിൽ നിന്നും താഴെയുള്ള ഇടറോഡിലേക്ക് തെറിച്ചുവീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.

Sponsored

കാറിൽ നാലുപേരുണ്ടായിരുന്നതായും അപകടത്തിന് പിന്നാലെ രണ്ടുപേർ ഓടിരക്ഷപ്പെട്ടതായും ദൃക്‌സാക്ഷികൾ മൊഴി നൽകി. സംഭവസ്ഥലത്ത് രക്തം തളംകെട്ടി നിൽക്കുന്ന ദയനീയ കാഴ്ചയായിരുന്നു. കൊല്ലം പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യു.പി. സ്കൂളിലെ കായികാധ്യാപകനായ അജിത് കുമാറിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. (KN)

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button