INDIA NEWS

ഇന്തോ-പാക് അതിർത്തിയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ വെടിയേറ്റ് മരിച്ച നിലയിൽ.

Sponsored
ചണ്ഡീഗഡ്: ഇന്തോ-പാക് അതിർത്തിക്ക് സമീപം ഗുർദാസ്പൂർ ജില്ലയിലെ പോലീസ് ചെക്ക് പോസ്റ്റിൽ രണ്ട് പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥരെ ഞായറാഴ്ച (ഫെബ്രുവരി 22) വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അതിർത്തിയിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ അകലെയുള്ള അധിയാനിൽ ജോലി ചെയ്തിരുന്ന അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഗുർണാം സിംഗ്, ഹോം ഗാർഡ് അശോക് കുമാർ എന്നിവരാണ് മരിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞു. ചെക്ക് പോസ്റ്റ് മുറിക്കുള്ളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നും സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും ഗുർദാസ്പൂരിലെ ദോരംഗ്ല പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബനാർസി ദാസ് അറിയിച്ചു.

തന്റെ പിതാവ് ഗുർണാം സിംഗ് കസേരയിൽ ഇരിക്കുന്ന നിലയിലും മറ്റേ ഉദ്യോഗസ്ഥൻ ബെഞ്ചിൽ കിടക്കുന്ന നിലയിലുമായിരുന്നുവെന്ന് ഗുർനാമിന്റെ മകൻ സന്ദീപ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. രണ്ടുപേർക്കും തലയ്ക്കാണ് വെടിയേറ്റത്. ‘തഹ്രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ’ (TTH) എന്ന സംഘടനയുടേതെന്ന പേരിൽ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുള്ള പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും പോലീസ് ഇതിൽ പ്രതികരിച്ചിട്ടില്ല. ബിഎസ്എഫുമായി ഏകോപിപ്പിച്ച് പഞ്ചാബ് പോലീസ് നടത്തുന്ന ഇത്തരം പോസ്റ്റുകൾ അതിർത്തിയിലെ രണ്ടാം നിര പ്രതിരോധമായാണ് കണക്കാക്കപ്പെടുന്നത്.

രാത്രി 11.30 വരെ താൻ പോസ്റ്റിൽ ഉണ്ടായിരുന്നുവെന്നും രാവിലെ 7.30 ആയിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന് അവിടെ ചെന്നു നോക്കിയപ്പോഴാണ് വിവരം അറിഞ്ഞതെന്നും എസ്എച്ച്ഒ പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പുലർച്ചെ 1.30 ഓടെ രണ്ട് മോട്ടോർ സൈക്കിളുകളിലായി തിരിച്ചറിയാൻ കഴിയാത്ത ചിലർ ചെക്ക് പോസ്റ്റിന് സമീപം വന്നതായി കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ കണ്ടെത്തുമ്പോൾ എഎസ്ഐയുടെ കൈകൾ പോക്കറ്റിലായിരുന്നു, ഹോം ഗാർഡ് ഉറങ്ങുന്ന രീതിയിലാണ് കട്ടിലിൽ കിടന്നിരുന്നത്.

ഡ്രോണുകൾ വഴി അതിർത്തിക്കപ്പുറത്ത് നിന്ന് ഹെറോയിനും ആയുധങ്ങളും കടത്തുന്നതിന് സാധ്യതയുള്ള പ്രദേശമാണ് അധിയാൻ ഗ്രാമം. മയക്കുമരുന്ന്, ആയുധക്കടത്ത് എന്നിവ തടയുന്നതിനായി ബിഎസ്എഫും പഞ്ചാബ് പോലീസും ഈ മേഖലയിൽ കർശന നിരീക്ഷണം നടത്തിവരികയാണ്. (PTI & dailyexcelsior)

For more details: The Indian Messenger

Sponsored

Sponsored

Sponsored
Sponsored
Sponsored

Related Articles

Back to top button