INDIA NEWSKERALA NEWS

ഹിമാലയത്തിന്റെ ഹൃദയതാളങ്ങൾ പുസ്തകമാകുന്നു; 'ക്യാമറാകണ്ണിലൂടെ ഞാനറിഞ്ഞ ഹിമാലയം' പ്രകാശനം കായംകുളത്ത്.

Sponsored

കായംകുളം: മഞ്ഞുപുതച്ച ഹിമാലയൻ മലനിരകളിലൂടെയുള്ള ഒരു മാസത്തെ സുദീർഘമായ തീർത്ഥാടന യാത്രയുടെ അനുഭവങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ ‘ക്യാമറാകണ്ണിലൂടെ ഞാനറിഞ്ഞ ഹിമാലയം’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നു. പ്രകൃതിയുടെ വിശ്വരൂപവും പുരാണ സത്യങ്ങളും ഒപ്പിയെടുത്ത ഈ കൃതിയുടെ പ്രകാശനം 2026 ഫെബ്രുവരി 24-ന് ചൊവ്വാഴ്ച കായംകുളത്ത് നടക്കും.

ബദരീനാഥ് ക്ഷേത്രത്തിലെ മുൻ പുരോഹിതനും (റാവൽജി) ബദരീ ഗ്രാമത്തിലെ രാജപദവി അലങ്കരിച്ചിരുന്നതുമായ ബ്രഹ്മശ്രീ ഈശ്വരപ്രസാദ് നമ്പൂതിരിയാണ് പുസ്തകം വായനക്കാർക്കായി സമർപ്പിക്കുന്നത്. കായംകുളം ചേരാവള്ളി ‘ദേവപ്രിയ’യുടെ മണ്ണിൽ ഫെബ്രുവരി 24 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ വെച്ചാണ് പ്രകാശനം.

യുവ എഴുത്തുകാരനും കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസ് എം.ഡി.യുമായ റയാൻ പുഷ്പനാഥ് പുസ്തകത്തെക്കുറിച്ച് കുറിച്ച വരികൾ വായനക്കാരുടെ ശ്രദ്ധ ആകർഷിക്കുന്നു. “ഈ പുസ്തകം വെറുമൊരു യാത്രാവിവരണമല്ല, പകരം ഇത് പ്രകൃതിദൃശ്യങ്ങളുടെയും ഇതിഹാസങ്ങളുടെയും സംസ്‌കാരങ്ങളുടെയും ക്ഷേത്രങ്ങളുടെയും പുരാണങ്ങളുടെയും ഓർമ്മകളുടെയും ഒരു ചിത്രമാണ്. തന്റെ ക്യാമറയിലൂടെയും വാക്കുകളിലൂടെയും പലരും ഒരിക്കലും കാണാത്തതും എന്നാൽ ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നതുമായ ലോകങ്ങളിലേക്ക് ജയൻ ഒരു ജാലകം തുറക്കുന്നു” എന്ന് റയാൻ പുഷ്പനാഥ് അഭിപ്രായപ്പെട്ടു.

Sponsored

ഹിമാലയൻ യാത്രകളെ സ്നേഹിക്കുന്നവർക്കും വായനക്കാർക്കും പ്രകൃതിയുടെ അത്ഭുതക്കാഴ്ചകൾ അറിഞ്ഞനുഭവിക്കാനുള്ള ഒരു മികച്ച അവസരമായിരിക്കും ഈ കൃതി. (NM)

Sponsored

For more details: The Indian Messenger

Sponsored
Sponsored
Sponsored

Related Articles

Back to top button