GULF & FOREIGN NEWSINDIA NEWSTOP NEWS

അമേരിക്ക പാകിസ്ഥാനെ ആക്രമിച്ചാൽ ഇന്ത്യയെ ബോംബിടുമെന്ന് മുൻ പാക് സ്ഥാനപതിയുടെ ഭീഷണി.

Sponsored
അമേരിക്കയോ ഇസ്രായേലോ പാകിസ്ഥാന്റെ ആണവായുധ ശേഖരത്തെ ലക്ഷ്യം വെച്ചാൽ മുംബൈയിലും ഡൽഹിയിലും ബോംബ് ഇടണമെന്ന് മുൻ പാകിസ്ഥാൻ ഹൈക്കമ്മീഷണർ അബ്ദുൾ ബാസിത്. ഇറാൻ-ഇസ്രായേൽ സംഘർഷം വഷളാകുകയും പാകിസ്ഥാന്റെ ആണവ പദ്ധതികൾക്ക് ഭീഷണി നേരിടുകയും ചെയ്താൽ ഇന്ത്യയെ ആക്രമിക്കുക എന്നതല്ലാതെ മറ്റ് വഴികളില്ലെന്നാണ് ബാസിതിന്റെ വിവാദ പരാമർശം. അമേരിക്കയോ ഇസ്രായേലോ പാകിസ്ഥാന്റെ പരിധിക്ക് പുറത്താണെങ്കിൽ ഇന്ത്യയെ ‘fallback option’ ആയി കാണണമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനിലെ എല്ലാവരും ‘ജിഹാദി’കളാണെന്നും യുദ്ധമുണ്ടായാൽ ഇന്ത്യക്ക് ഇതിൽ പങ്കില്ലെങ്കിൽ പോലും തിരിച്ചടി നൽകണമെന്നും അദ്ദേഹം വാദിച്ചു. പാകിസ്ഥാൻ അമേരിക്കയ്ക്ക് ആണവ ഭീഷണിയാണെന്ന യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഈ പ്രസ്താവന. പാകിസ്ഥാൻ വികസിപ്പിക്കുന്ന അത്യാധുനിക മിസൈലുകൾ അമേരിക്ക വരെ എത്താൻ ശേഷിയുള്ളതാണെന്ന് യുഎസ് ഇന്റലിജൻസ് ചീഫ് തുളസി ഗബ്ബാർഡ് അവതരിപ്പിച്ച 2026-ലെ ഭീഷണി വിലയിരുത്തൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. (Indiatvnews)

For more details: The Indian Messenger

Sponsored

Sponsored

Sponsored
Sponsored
Sponsored

Related Articles

Back to top button