GULF & FOREIGN NEWSTOP NEWS

ഇറാനിൽ ഭരണമാറ്റം നടന്നതായി ട്രംപ്; പുതിയ കരാറിനായി യുഎസ് നീക്കം.

Sponsored

ഇറാനിലെ നിലവിലെ ഭരണകൂടം മാറിയതായും പുതിയൊരു നേതൃത്വവുമായാണ് ഇപ്പോൾ ചർച്ചകൾ നടത്തുന്നതെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു.

Sponsored

ഒരു മാസം നീണ്ട യുദ്ധത്തിൽ നിരവധി ഇറാനിയൻ നേതാക്കൾ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് ‘ഭരണമാറ്റം’ (Regime Change) നടന്നതായി അദ്ദേഹം പ്രസ്താവിച്ചത്. എയർഫോഴ്സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഈ വെളിപ്പെടുത്തൽ നടത്തിയത്.

Sponsored

ഇറാനുമായി ഉടൻ തന്നെ ഒരു പുതിയ കരാറിലെത്താൻ സാധിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്കിലൂടെ 20 വലിയ എണ്ണക്കപ്പലുകൾ കടത്തിവിടാൻ അവർ സമ്മതിച്ചിട്ടുണ്ട്. നാളെ രാവിലെ മുതൽ അടുത്ത കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഇത് നടപ്പിലാകും. ട്രംപ് സൂചിപ്പിച്ചു. (Gulf News)

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button