GULF & FOREIGN NEWSKERALA NEWS

മലയാളി യുവാവ് ദുബൈയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു; മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

Sponsored

ദുബായ്: കൊല്ലം സ്വദേശിയായ മലയാളി യുവാവ് ദുബായിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. കൊല്ലം കൊട്ടാരക്കര പൂയപ്പള്ളി സ്വദേശി അനു അച്ചൻകുഞ്ഞ് (43) ആണ് മരണപ്പെട്ടത്. പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് ദുബായിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം സംഭവിച്ചത്.

ദുബായിൽ സ്വന്തമായി ബിസിനസ് സ്ഥാപനം നടത്തിവരികയായിരുന്ന അനു അച്ചൻകുഞ്ഞ്, യുഎഇയിലെ പ്രവാസി മലയാളി സമൂഹത്തിനിടയിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ എപ്പോഴും സജീവ സാന്നിധ്യമായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സംസ്‌കാരം വരും വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30-ന് പൂയപ്പള്ളി സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ നടക്കും.

Short Brief Anu Achankunju, a 43-year-old expatriate businessman from Kollam, passed away due to a heart attack in Dubai. He was undergoing treatment at a hospital after suffering a cardiac arrest. Anu, a native of Pooyappally in Kottarakkara, was well-known and highly active in the socio-cultural sectors of the UAE. His mortal remains will be repatriated home, and the funeral will be held on Thursday at 1:30 PM at the Pooyappally St. Thomas Mar Thoma Church.

Sponsored

(With inputs from MN)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button