GULF & FOREIGN NEWSTOP NEWS

ന്യൂയോർക്ക് വിമാനത്താവളത്തിൽ വിമാനവും ട്രക്കും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്.

ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ എയർ കാനഡ എക്സ്പ്രസ് വിമാനവും ഫയർ എൻജിനും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. മോൺട്രിയലിൽ നിന്ന് വന്ന സിആർജെ-900 (CRJ-900) വിമാനം റൺവേ 4-ൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനത്തിന്റെ മുൻഭാഗത്തിന് (Nose) ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അപകടത്തെത്തുടർന്ന് വിമാനത്താവളത്തിലെ സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു.അപകടത്തിൽ പരിക്കേറ്റ അഞ്ച് അഗ്നിശമന സേനാംഗങ്ങളുടെ നില ഗുരുതരമാണെന്ന് ചില അൺഓഫീഷ്യൽ റിപ്പോർട്ടുകൾ പറയുന്നു.

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ അടിയന്തരമായി പുറത്തെത്തിച്ചു. വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (FAA), വിമാനങ്ങൾ ഇറങ്ങുന്നതിനും പുറപ്പെടുന്നതിനും വിലക്കേർപ്പെടുത്തി.

അപകടത്തിന്റെ കൃത്യമായ കാരണത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. (NDTV)

For more details: The Indian Messenger

Related Articles

Back to top button