INDIA NEWS

ക്രിസ്തുവിൻ്റെ അനുയായികൾ എൻഡിഎയ്ക്ക് വോട്ട് ചെയ്യണം: അമിത് ഷാ.

Sponsored
ക്രിസ്തുവിൻ്റെ അനുയായികൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് വോട്ട് ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആഹ്വാനം ചെയ്തു. കേരളത്തിൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നാൽ രണ്ട് വർഷത്തിനുള്ളിൽ എയിംസിൻ്റെ (AIIMS) നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം വാഗ്ദാനം നൽകി. കുന്നത്തുനാട്ടിൽ നടന്ന ട്വൻ്റി20 സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൻ്റെ ചരിത്രം മാറ്റിയെഴുതുന്ന തിരഞ്ഞെടുപ്പാണ് ഇതെന്നും എൽഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ച സംസ്ഥാനത്ത് അഴിമതി മാത്രമാണ് വർധിച്ചതെന്നും അമിത് ഷാ കുറ്റപ്പെടുത്തി. കേരളം ശരിയായ ദിശയിലേക്ക് വരണമെങ്കിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലയിലെ എല്ലാ ട്വൻ്റി20 സ്ഥാനാർത്ഥികളും പങ്കെടുത്ത ചടങ്ങിലായിരുന്നു അദ്ദേഹത്തിൻ്റെ ഈ പരാമർശങ്ങൾ.

സംസ്ഥാനത്ത് ഉയർന്ന സാക്ഷരതയുണ്ടെങ്കിലും തൊഴിലിനായി ജനങ്ങൾക്ക് ഗൾഫ് രാജ്യങ്ങളിലേക്ക് ഉൾപ്പെടെ കുടിയേറേണ്ടി വരുന്ന അവസ്ഥയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2014-ൽ 14 ശതമാനമായിരുന്ന എൻഡിഎയുടെ വോട്ട് വിഹിതം 2024-ഓടെ 20 ശതമാനമായി ഉയർന്നത് ഭാവിയിൽ ബിജെപി കേരളം ഭരിക്കുമെന്നതിൻ്റെ വ്യക്തമായ സൂചനയാണെന്നും അമിത് ഷാ അവകാശപ്പെട്ടു.

For more details: The Indian Messenger

Sponsored

Sponsored
Sponsored
Sponsored

Related Articles

Back to top button